എന്റെ പൊക്കിൾ സെൻസേഷണൽ ആയതിൽ വളരെ സന്തോഷമുണ്ട്: അമല പോൾ

Malayalilife
topbanner
എന്റെ  പൊക്കിൾ സെൻസേഷണൽ ആയതിൽ വളരെ സന്തോഷമുണ്ട്: അമല പോൾ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ  അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ആരാധകരിൽ നിന്ന് ഉണ്ടായ പ്രതികരണം. അമല പോസ്റ്ററിൽ എത്തിയത് .സാരിയിൽ അല്പമധികം ഗ്ലാമറായിട്ടാണ്.അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വീണ്ടും വൈറലായി മാറുന്നത്.

സുസി ഗണേശൻ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് തുറന്ന് പറയുകയാണ്  അമല. അഭിനേത്രി എന്ന നിലയിൽ പൂർണമായും സംതൃപ്തി നൽകിയ ചിത്രമാണ് അത് . സത്യത്തിൽ പോസ്റ്ററിൽ വന്ന തന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല.

ചില കാര്യങ്ങളിൽ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമായി വന്നേക്കും. എന്തുതന്നെയായാലും തന്റെ പൊക്കിൾ സെൻസേഷണൽ ആയതിൽ വളരെ സന്തോഷമുണ്ട്. ആത്മവിശ്വാസമുള്ള, ബോൾഡ് ആയ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിയ്ക്കുന്നത് .

തന്റെ സഹതാരങ്ങളായ ബോബി സിംഹയിൽ നിന്നും പ്രസന്നയിൽ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിചിരുന്നത്‌ .പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് തങ്ങൾ ഒട്ടുമിക്ക രംഗങ്ങളും പൂർത്തിയാക്കിയിരുന്നത്.റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു.പിന്നെ താൻ മുൻകൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തിൽ യഥാർത്ഥ ജീവിതത്തിലായാലും ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും അമല കൂട്ടിച്ചേർത്തു.

Amala paul words about thiruttupayale movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES