Latest News

മാതൃദിനത്തിൽ കുട്ടികൾക്ക് വേണ്ടി ബ്യൂട്ടിക്കും ഹെയർ സലൂണും തുറന്ന് അജു വർഗീസ്; ഭാര്യയ്ക്കായി തുറന്ന ഷോപ്പിൽ ഉദ്ഘാടകരായത് നാല് മക്കൾ; ആശംസകൾ നേർന്ന് താരങ്ങൾ

Malayalilife
മാതൃദിനത്തിൽ കുട്ടികൾക്ക് വേണ്ടി ബ്യൂട്ടിക്കും ഹെയർ സലൂണും തുറന്ന് അജു വർഗീസ്; ഭാര്യയ്ക്കായി തുറന്ന ഷോപ്പിൽ ഉദ്ഘാടകരായത് നാല് മക്കൾ; ആശംസകൾ നേർന്ന്  താരങ്ങൾ

ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജു വർഗീസ്. സിനിമകളിൽ തിരക്കേറിയ നടൻ ഇപ്പോളിതാ ബിസിനിസിലേക്കും ചുവടുവക്കുകയാണ്. കൊച്ചിയിൽ ഫാഷൻ ഡിസൈനർ കൂടിയായ ഭാര്യ അഗസ്റ്റീനയ്‌ക്കൊപ്പമാണ് അജു പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മാതൃദിനത്തിൽ കുട്ടികൾക്കുവേണ്ടി കിഡ്‌സ് ബുട്ടീക്കും ഹെയർ സലൂണിന്റെ ഉദ്ഘാടം നടത്തി. ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് ഉദ്ഘാടകരായി വിശിഷ്ടാതിഥികൾക്ക് പകരം പതിവിന് വിപരീതമായി അജു വർഗീസിന്റെ നാല് മക്കളും ചേർന്നാണ് നിർവഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സാന്നിഹിതർ ആയിരുന്നു. നടൻ ആസിഫ് അലിയും കുടുംബവും മമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവർ ഉൽഘാടന ചടങ്ങിനായി എത്തിയിരുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.കടയുടെ ഉൽഘാടനത്തിനായി ഏവരെയും ക്ഷണിച്ചുകൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടി ഇന്നലെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.

Read more topics: # Aju Varghese,# Boutique,# and hair saloon
Aju Varghese Boutique and hair saloon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES