എന്തിനാണ് കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്;മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ; മകളുടെ കൈയില്‍ പിടിച്ച് നടക്കുന്ന ഐശ്വര്യ റായ്ക്ക് എതിരെ വിമര്‍ശനം

Malayalilife
 എന്തിനാണ് കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്;മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ; മകളുടെ കൈയില്‍ പിടിച്ച് നടക്കുന്ന ഐശ്വര്യ റായ്ക്ക് എതിരെ വിമര്‍ശനം

മുംബൈ വിമാനതാവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങഉന്ന ആരാധ്യ ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക്ക് ബച്ചന്‍ എന്നിവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയുടെ കൈപ്പിടിച്ചു നടക്കുന്ന ആരാധ്യ, ബ്ലാക്ക് വസ്ത്രത്തില്‍ സുന്ദരിയായിരിക്കുന്ന ഐശ്വര്യ, സ്പോര്‍ട്ടിങ്ങ് വസ്ത്രമണിഞ്ഞ അഭിഷേക്ക് എന്നിവരെ വീഡിയോയില്‍ കാണാം.

എന്നാല്‍ വീഡിയോ വൈറലാകുമ്പോള്‍ തന്നെ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്ക്ക്െതിരെ വിമര്‍ശനം ഉയരുകയാണ്. എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. 

'അവര്‍ എനതിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ'' എന്നാണ് ഒരാള്‍ വീഡിയോയ്ക്കു താഴെ കുറിച്ചത്.ടീനേജിലേക്കു കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത്'' എന്നും പലരും ചോദിക്കുന്നുണ്ട്. 

ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാനായി അവധിയ്ക്ക് പോകുകയാണ് മൂന്നു പേരും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.നവംബര്‍ ഒന്നാം തീയതിയാണ് ഐശ്വര്യയുടെ പിറന്നാള്‍. അതേസമയം, മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' ആണ് ഐശ്വര്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ നന്ദിനി, ഊമൈറാണി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഐശ്വര്യ കാഴ്ചവച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

Aishwarya Rai Bachchan gets trolled after being spotted

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES