മലയാളസിനിമയിലെ നായികമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിച്ച താരത്തിനെ ഭാഗ്യ നടിയായാണ് ആരാധകര്‍ വിളിക്കുന്നത്. തന്റെ ആദ്യ ചിത്രമായി ഞണ്ടുകളുട നാട്ടില്‍ ഒരിടവേളയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടി തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളാണ്.
അടുത്തിലെ താരം താരസംഘടനയിലെ അംഗമാകത്തിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ചിരുന്നു. താല്പര്യമില്ലാത്തതിനാലാണ് സിനിമയിലെ വനിതകൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാകാത്തതെന്ന് നടി ഐശ്വര്യലക്ഷമി വ്യക്തമാക്കിയത്. തിരുവന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് താരം നിലപാടറിയിച്ചത്.
സംവിധായകരാണ് സിനിമയുടെ വിജയത്തിന്റെ കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ വിജയം സിനിമയില്‍ പരീക്ഷണം നടത്താനുള്ള പ്രചോദനമായെന്നും ഇത്തരം സിനിമകളുടെ വിജയത്തിനു കാരണം സംവിധായകരാണെന്നും അവര്‍ പരിപാടിയില്‍ പറഞ്ഞു. മായാനദിയിലെയും വരത്തിനിലെയും വമ്പന്‍ വിജയത്തിന് ശേഷമാണ് ഐശ്വര്യ ലക്ഷമി ആസിഫിന്റെ നായികയായി ഈ ചിത്രത്തിലെത്തുന്നത്.