ആറുവര്‍ഷം മുന്‍പുള്ള ഒരു കമന്റിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നടി ഐശ്വര്യാ ലക്ഷ്മി വിശദീകരണവുമായി രംഗത്ത്. പൃഥ്വിരാജിനെ രാജപ്പന്‍ എന്ന് അഭിസംബോധന ചെയ്ത ഒരു കമന്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്.
2012-ല്‍ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യയെ വെട്ടിലാക്കിയത്. ഇഷക്ക്‌സാദേ നായകന് ഉമ്മ എന്നാണ് ഐശ്വര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. അതിനുതാഴെ കൂട്ടുകാരികളുമായി നടന്ന ചര്‍ച്ചയില്‍ 'ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പന്‍ ചിത്രത്തില്‍. എന്റെ നായകനെ നോക്കു എത്ര ഹോട്ടാണ് എപ്പോഴും' എന്നും കുറിച്ചിരുന്നു. ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചത്. കമന്റ് ചര്‍ച്ചയായതോടെ പൃഥ്വിരാജ് ഫാന്‍സ് നടിക്കെതിരെ ഹേറ്റ് ക്യാംപെയിന്‍ ആരംഭിച്ചു. നടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും ചീത്തവിൡളുടെ പ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ കമന്റ് ബോക്‌സ് ഡിസേബിള്‍ ചെയ്തു. പിന്നാലെയാണ് മാപ്പുപറഞ്ഞ് നടി എത്തിയത്. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട കമന്റാണെന്നും ഇന്നത് വായിക്കുമ്പോള്‍ ലജ്ജയും നാണക്കേടും തോന്നുന്നുവെന്നും ഐശ്വര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്‌ബോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.'-ഐശ്വര്യ വ്യക്തമാക്കി.
മാപ്പു പറഞ്ഞതോടെ ആരാധകര്‍ അടങ്ങിയിട്ടുണ്ട്. മാപ്പു പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൃഥ്വി ഫാന്‍സ് അറിയിച്ചു.