ഐശ്വര്യാ റായ് ബച്ചൻ പരസ്യ പ്രചരണത്തിന്റെ ഭാഗമായി പാരീസിൽ എത്തിയതും ഫിഫലോകകപ്പ് വിജയ ആഘോഷാരവങ്ങളുടെ കാഴ്ചകൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകര്ക്കായി പങ്ക് വച്ചതും വാർത്തായായിരുന്നു. പാരീസിൽ പര്‌സ്യത്തിന്റെ ഭാഗമായി എത്തിയ ഐശ്വര്യ പിന്നീട് മകൾ ആരാധ്യയ്ക്കും ഭർത്താവ് അഭിഷേകിനുമൊപ്പം അവധിയാഘോത്തിലായിരുന്നു. സിനിമകൾക്ക് അവധി നല്കി മകൾക്കൊപ്പം ചെലവിട്ട ദമ്പതികൾ കഴിഞ്ഞദിവസമാണ് മുംബൈയിൽ തിരിച്ചെത്തിയത്.
മുംബൈ എയർപോർട്ടിൽ നിന്നും മൂവരും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കൊച്ചു ആരാധ്യ അമ്മയ്‌ക്കൊപ്പം, അമ്മയുടെ കൈപിടിച്ച് നടക്കുന്നതും ഇവരുടെ കുറച്ചു മുന്നിലായി അഭിഷേക് ബച്ചൻ നടക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെ മാധ്യമങ്ങൾ അച്ഛന്റെ കൈപിടിക്കാൻ ഐശ്വര്യ മകളെ അനുവദിച്ചില്ല എന്ന വാർത്ത നല്കിയതോടെ അഭിഷേക് കടുത്ത അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭിഷേക് ബച്ചൻ അപ്പോൾത്തന്നെ രംഗത്ത് വരുകയും അവർക്ക് മറുപടി കൊടുക്കുകയും ചെയ്തു. എല്ലാവിധ ബഹുമാനത്തോടെയും ആവശ്യപ്പെടുകയാണ്, ദയവായി കള്ളക്കഥകൾ മെനയാതിരിക്കൂ. നിരന്തരം പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുക എന്ന നിങ്ങളുടെ ആവശ്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ദുരുദ്ദേശപരമല്ലാതെയും ഉത്തരവാദിത്തത്തോടെയും അത് ചെയ്യുന്നത് അഭികാമ്യമായിരിക്കും. നന്ദി.എന്നാണ് അഭിഷേക് ബച്ചൻ ട്വിറ്റെറിൽ കുറിച്ചത്.അഭിഷേക് രംഗത്തെത്തിയതോടെ ആ റിപ്പോർട്ട് എടുത്തു മാറ്റപ്പെട്ടു.
രണ്ടു വർഷമായി സിനിമയിൽനിന്നും വിട്ടുനിന്നിരുന്ന അഭിഷേക് അനുരഗ് കശ്യപിന്റെ മന്മർസിയാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്. സജാദ്-ഫർഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുൾ എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവിൽ വേഷമിട്ടത്. 2016 ജൂണിൽ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചൻ വേറെ സിനിമകളിൽ ഒന്നും തന്നെ അഭിനയിച്ചില്ല. സിനിമയില്ലാതെയിരുന്ന രണ്ടു വർഷങ്ങളിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചൻ ശ്രദ്ധയൂന്നിയത്.