പേളി ശ്രീനി കല്യാണത്തില്‍ എല്ലാവരും ഒരേപോലെ ശ്രദ്ധിച്ചത് ബ്രൈഡ് മെയ്ഡ്സിനെയാണ്. നടിമാരായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോണ്‍ റോമി, പാര്‍വതി നായര്‍ തുടങ്ങിയവരും പേളിയുടെ സുഹൃത്തുകളും ലേബല്‍ എം ഡിസൈന്‍ ചെയ്ത ഇളം പിങ്ക് ഫിഷ് കട്ട് ഗൗണ്‍ അണിഞ്ഞെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ കല്യാണത്തിന് പോയിവന്ന അഹാനയുടെ പോസ്റ്റാണ് വൈറലാകുന്നത്. പേളി വിവാഹം കഴിഞ്ഞ് പോകാന്‍ നേരം ബൊക്കെയെറിഞ്ഞപ്പോള് കിട്ടിയത് അഹാനയ്ക്കാണ്. ബൊക്കെ കിട്ടുന്നയാളാണ് അടുത്തത് വിവാഹം കഴിക്കുക എന്നാണ് പാശ്ചാത്യ ആചാര പ്രകാരമുള്ള ചടങ്ങിന്റെ സങ്കല്പം.. ഇതിനെപറ്റിയും താന്‍ പഠിച്ച പാഠത്തെപറ്റിയുമാണ് അഹാന പോസ്റ്റില്‍ പറഞ്ഞത്.
സുന്ദിയായ വധു പേളി ഭര്‍ത്താവ് ശ്രീനിയുടെ കൈ പിടിച്ച് പള്ളിയില്‍നിന്നും ഇറങ്ങുന്നു. ആചാരപ്രകാരം തന്റെ കൈയിരുന്ന ബൊക്കെ പുറകിലേക്ക് വലിച്ചെറിയുന്നു. നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയുന്ന പോലെ ഈ ബൊക്കെ പിടിക്കുന്ന വ്യക്തിയാണ് അടുത്ത വധു എന്നാണ് സങ്കല്പം. അടുത്തൊന്നും വിവാഹം കഴിക്കാന്‍ തീരുമാനിക്കാത്തതിനാല്‍ താന്‍ പുറകിലായിരുന്നു എന്നാണ് അഹാന പറയുന്നത്.. അതുകൊണ്ട് തന്നെ ബൊക്കെ എനിക്ക് പിടിക്കാനും താത്പര്യമുണ്ടായിരുന്നില്ല.
അതിലേറെ ഇതിനെക്കുറിച്ച് എക്സൈറ്റഡ് ആയ മറ്റ് ബ്രൈഡ്സ്മെയ്ഡുകള്‍ക്ക് അത് കിട്ടണമെന്നും ഉണ്ടായിരുന്നു താനും. പേളി അവളുടെ കയ്യിലിരുന്ന ബൊക്കെ എറിഞ്ഞു. ആരോ അതിലൊന്ന് തൊട്ടു. പക്ഷെ ബൊക്കെ അവളുടെ കയ്യില്‍ നിന്നും വഴുതിപ്പോയി. ആര്‍ക്കോ അത് കയ്യില്‍ കിട്ടിയതായിരുന്നു അത് അവളുടെ കയ്യില്‍ നിന്നും വഴുതിപ്പോയി.
എന്നിട്ടോ അതെന്റെ കൈകളില്‍ വന്നു വീണു. ഞാന്‍ അത് താഴെ ഇട്ടില്ല. കാരണം ഏതൊരു ബ്രൈഡ്സ്മെയ്ഡും പൂക്കള്‍ ഇഷ്ടപെടുമല്ലോ എന്നും അഹാന കുറിക്കുന്നു അതേസമയം താന്‍ ഒരു ജീവിതപാഠം പഠിച്ചെന്നും അഹാന പരയുന്നു. ചിലപ്പോള്‍ ചില കാര്യങ്ങള്‍ക്ക് പുറകേ നിങ്ങള്‍ പോയില്ലെങ്കില്‍ പോലും അവ നിങ്ങളെ തന്നെ തേടി വരും എന്നതാണ് ആ പാഠം.