Latest News

റാപ്പ് സോങ്ങുമായി 'മുറ' ടീം;  സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുന്ന സോങ് പുറത്തിറക്കിയത് അനിരുദ്ധ് രവിചന്ദര്‍; ഹെവി ഐറ്റവുമായി മുസ്തഫയും സുരാജും

Malayalilife
 റാപ്പ് സോങ്ങുമായി 'മുറ' ടീം;  സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുന്ന സോങ് പുറത്തിറക്കിയത് അനിരുദ്ധ് രവിചന്ദര്‍; ഹെവി ഐറ്റവുമായി മുസ്തഫയും സുരാജും

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് 'മുറ' ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക്. സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാറുള്ള അനിരുദ്ധ് രവിചന്ദറാണ് ഗാനം തന്റെ പേജിലൂടെ പുറത്തുവിട്ടത്. ഇന്നലെ പുറത്തെത്തിയ ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 15-ാമതായി തുടരുന്നുണ്ട്. 'അടുത്തോട്ടടുക്കണ്ട' എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തില്‍ മാസ് ലുക്കിലാണ് സുരാജ് വെഞ്ഞാറമൂടും യുവതാരങ്ങളെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രിസ്റ്റി ജോബിയുടെ സംഗീതത്തില്‍ മുറയുടെ ഗാന രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് റൈക്കോ ആണ്. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമ്മൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കാനില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലൂടെ ശ്രദ്ധ നേടിയ മലയാളി താരമാണ് ഹൃദു ഹാറൂണ്‍.

മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റേതായി മുമ്പ് പുറത്ത വന്ന ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു.

വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രമാണിത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളൂരു എന്നീ ലൊക്കേഷനുകളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 18ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

Read more topics: # മുറ
Aduthottadukkanda Mura Suraj Venjaramoodu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES