ലഗേജുകള്‍ക്കായി കാത്തിരിക്കുന്നത് പതിനഞ്ച് മണിക്കൂറോളം; ഹീത്രൂ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ വിവരം പങ്ക് വച്ച് അദിതി റാവു

Malayalilife
topbanner
 ലഗേജുകള്‍ക്കായി കാത്തിരിക്കുന്നത് പതിനഞ്ച് മണിക്കൂറോളം; ഹീത്രൂ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ വിവരം പങ്ക് വച്ച് അദിതി റാവു

ബോളിവുഡിലും മലയാളത്തിലും ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ ലഗേജുകള്‍ എത്താത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഹീത്രൂ വിമാനത്താവളത്തില്‍ കുടുങ്ങിയത് ആണ് പങ്ക് വച്ചിരിക്കുന്നത്.

വിമാനത്താവളത്തിലെ സമയത്തിന്റെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.  പതിനഞ്ച് മണിക്കൂറിലധികം ലഗേജുകള്‍ക്കായി അദിതി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു.താരം എയര്‍പോര്‍ട്ട് അധികൃതരെ സമീപിച്ചപ്പോള്‍ കൂടുതല്‍ വ്യക്തതയ്ക്കായി എയര്‍ലൈനുമായി ബന്ധപ്പെടാന്‍ പറഞ്ഞ് അവര്‍ കൈ കഴുകി. ''ഒരു എയര്‍പോര്‍ട്ടില്‍ വെച്ച് തനിക്ക് ഉണ്ടായ ഏറ്റവും മോശം അനുഭവം...'' എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചത്.

അടുത്തിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍ എന്ന ചിത്രത്തിലെ ബിബ്ബോജന്റെ വേഷത്തിനു നടിയുടെ ശ്രദ്ധേയമായിരുന്നു.ഗാന്ധി ടോക്സ്, ലയനസ് എന്നീ ചിത്രങ്ങളിലാണ് അദിതി അടുത്തതായി അഭിനയിക്കുന്നത്.

Aditi Rao Hydari waits for

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES