Latest News

സിദ്ധാര്‍ത്ഥിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുന്ന അതിഥി റാവുവിന്റെ വീഡിയോ വൈറല്‍; ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വന്നതോടെ ഡേറ്റിങിലെന്ന് വാര്‍ത്തകള്‍

Malayalilife
topbanner
സിദ്ധാര്‍ത്ഥിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുന്ന അതിഥി റാവുവിന്റെ വീഡിയോ വൈറല്‍; ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വന്നതോടെ ഡേറ്റിങിലെന്ന് വാര്‍ത്തകള്‍

സിനിമാ പ്രേമികളുടെ ഇഷ്ടനടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടി. അടുത്തിടെയായി നടിയുടെ പ്രണയമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നടിയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയവാര്‍ത്തകളാണ് ഗോസിപ്പുകോളങ്ങളില്‍ നിറയുന്നത്.

തന്റെ കാമുകിയും നടിയുമായ അദിതി റാവു ഹൈദാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സിദ്ധാര്‍ത്ഥ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു കൂടാതെ അദിതിയുമൊത്തുള്ള ഒരു ഫോട്ടോയും സിദ്ധാര്‍ത്ഥ്പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട്ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

എന്നാലിപ്പോള്‍ ഇരുവരും ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്. ഇതോടെ താരങ്ങള്‍ ഡേറ്റിങിലെന്ന വാര്‍ത്തകളാണ് പരക്കുന്നത്.

2003 ല്‍ തമിഴ് ചിത്രമായ ബോയ്‌സിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു മുമ്പ് മണിരത്‌നത്തിന്റെ സിനിമാ നിര്‍മ്മാണത്തില്‍ താരം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മണിരത്‌നത്തിന്റെ മള്‍ട്ടി-സ്റ്റാര്‍ ചിത്രമായ ആയുധ എഴുത്തിലും അഭിനയിച്ചിട്ടുണ്ട്.

അദിതി  ഇന്ത്യന്‍ നടിയും ഗായികയുമാണ്. അവര്‍ പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതില്‍ അവര്‍ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്. അവരുടെ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. അദിതിയ്ക്ക പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ സചിത്രം അവര്‍ക്ക് നല്ല സഹനടിയ്ക്കുള്ള സ്‌ക്രീന്‍ അവാര്‍ഡ് നേടിക്കൊടുത്തു. അവര്‍ അനേകം വിജയിച്ച ഹിന്ദി സിനിമകളില്‍ സഹനടിയായി സ്തുത്യര്‍ഹമായ രീതിയില്‍ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.  

സംഗീതപ്രധാനമായ റോക്സ്റ്റാര്‍ (2011), ഹൊറര്‍ ത്രില്ലര്‍ ആയ മര്‍ഡര്‍ 3 (2013), ആക്ഷന്‍ കോമഡി ആയ ബോസ് (2013) ത്രില്ലര്‍ ആയ വസീര്‍ Wazir (2016)എന്നിവ അവയില്‍ ചിലതാണ്. 

സിദ്ധാര്‍ഥ് തമിഴ് ചിത്രമായ ബോയ്സില്‍ (2003) അഭിനയിക്കുന്നതിന് മുമ്പ് മണിരത്നത്തെ സഹായിക്കുകയും സിനിമാ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നുവ്വോസ്തനന്റെ നേനോദന്തന (2005), രംഗ് ദേ ബസന്തി, ബൊമ്മരില്ലു (2005), തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിരൂപകപരവും വാണിജ്യപരവുമായ പ്രശംസ നേടുന്നതിന് മുമ്പ് മണിരത്നത്തിന്റെ മള്‍ട്ടി-സ്റ്റാര്‍ ചിത്രമായ ആയുധ എഴുത്ത് (2004) എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഈ ചിത്രത്തിന്റെ വിജയം നല്‍കി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @varindertchawla

Aditi Rao Hydari and Siddharth spotted together on a lunch date

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES