Latest News

പച്ചക്കരയുളള കസവിന്റെ ഹാഫ്സാരിയും പച്ചബ്രോക്കേഡ് ബ്ലൗസും; കാതില്‍ കുഞ്ഞ് ജിമുക്ക കഴുത്തില്‍ നീളമുളള മാലയിലെ മയിലുകളുടെ വലിയ ലോക്കറ്റ്; വിദ്യ ഉണ്ണിയുടെ വിവാഹത്തിനു മുന്‍പായി താരസഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍..!

Malayalilife
 പച്ചക്കരയുളള കസവിന്റെ ഹാഫ്സാരിയും  പച്ചബ്രോക്കേഡ് ബ്ലൗസും; കാതില്‍ കുഞ്ഞ് ജിമുക്ക കഴുത്തില്‍  നീളമുളള മാലയിലെ മയിലുകളുടെ വലിയ ലോക്കറ്റ്; വിദ്യ ഉണ്ണിയുടെ വിവാഹത്തിനു മുന്‍പായി താരസഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍..!

ഫ്രണ്ട്സ്, ആകാശഗംഗ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സുപരിചിതയായ ദിവ്യ ഉണ്ണിയ്ക്കു പിറകെ അനുജത്തി  വിദ്യയും വെളളിത്തിരയിലേക്ക് എത്തിയിരുന്നുവെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം വിദ്യ സിനിമയില്‍ സജീവമായില്ല. സഞ്ജയുടെയും വിദ്യയുടെയും വിവാഹം പാരമ്പര്യമായ ബ്രാഹ്മണ ആചാരപ്രകാരമാണ് നടന്നത്. ഇരുവരുടേയും മനോഹരമായ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടി ദിവ്യ ഉണ്ണി വിവാഹിതയായത്. അതോടെ അഭിനയത്തില്‍ നിന്നും മാറി കുടുംബജീവിതത്തിലേക്ക് കടന്നു. പിന്നീട് ദിവ്യയുടെ അനുജത്തി വിദ്യാ ഉണ്ണി വെളളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ദിവ്യ എത്തിയത്. എന്നാല്‍ ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടില്ല. പിന്നീട് എഞ്ചിനീയറായി ഹോങ്കോങ്ങിലേക്ക് നടി ചേക്കേറുകയും ചെയ്തു. പിന്നീട് വിദ്യയുടെ പ്രീവെഡ്ഡിങ് ടീസറും വിവാഹചിത്രങ്ങളുമാണ് ആ താര സഹോദരിമാരെ ആരാധകര്‍ വീണ്ടും ഓര്‍ക്കാന്‍ കാരണം. ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ്  ഹോങ്കോങ്ങില്‍ എഞ്ചിനീയറായ വിദ്യയെ വിവാഹം കഴിച്ചത്. താരസന്നമായ സദസ്സില്‍ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹചിത്രങ്ങള്‍ക്കു പിന്നാലെ താരസഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വപച്ചയും ഗോള്‍ഡും കരവരുന്ന ഹാഫ് സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. പച്ച നിറത്തിലെ വളകളും കുഞ്ഞു ജിമിക്കിയുമണിഞ്ഞ വിദ്യയുടെ ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകം വിദ്യയുടെ മാലയാണ്. രണ്ടുമയിലുകള്‍ ഒന്നിച്ചിരിക്കുന്നതാണ് മാലയുടെ ലോക്കറ്റ്. നീണ്ട മാലയില്‍ ചെറിയ മുത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. വലിപ്പം കൂടിയ ലോക്കറ്റാണ് ഏറ്റവും ശ്രദ്ധിക്കുന്നത്. വിരിഞ്ഞ മയില്‍പ്പീലിയും ലോക്കറ്റിലുണ്ട്. കൈയ്യില്‍ മനോഹരമായി മെഹന്തിയും അണിഞ്ഞിട്ടുണ്ട്. സെറ്റുസാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. തലയില്‍ നിറയെ മുല്ലപൂവൊക്കെ ചൂടി ചുവന്ന പൊട്ടും അണിഞ്ഞ് അതിസുന്ദരിയായാണ വിദ്യയും ചിത്രത്തില്‍. അധികം ആഭരണങ്ങളൊന്നും അണിയാതെ സിംപിളും എന്നാല്‍ അതിമനോഹരവുമാണ് താരസഹോദരിമാരുടെ ചിത്രങ്ങള്‍. വിദ്യ കുളപ്പടവിലിരിക്കുന്നതും അമ്പലത്തില്‍ തൊഴുന്നതും തുടങ്ങി അമ്പലവും പരിസരവുമാണ് ഫോട്ടോഷൂട്ടിന്റെ തീം ആയിരിക്കുന്നത്. 

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരുമായുളള വിദ്യയുടെ വിവാഹം  പാരമ്പര്യ തനിമ കാത്തുസൂക്ഷിച്ചത് കൊണ്ടു ശ്രദ്ധ നേടിയിരുന്നു. പാരമ്പര്യ രീതിയിലെ ഇരുവരുടെയും വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചുവന്ന പട്ടുസാരിയും കടും പച്ച നിറത്തിലുളള ബ്ലൌസുമണിഞ്ഞ് സുന്ദരിയായാണ് ദിവ്യ വിവാഹത്തിനെത്തിയത്. വിവാഹത്തിനു ശേഷം ധരിച്ച നീലപട്ടുസാരിയിലെ ചിത്രങ്ങളും മനോഹരമായിരുന്നു.പാരമ്പര്യ വേഷത്തിലാണ് വരന്‍ സഞ്ജയും എത്തിയത്. ഭീമയുടെ ഇപ്പോഴുള്ള പരസ്യത്തിലെ പോലെ വിദ്യയെയും സഞ്ജയിനെയും സുഹൃത്തുകള്‍ ചുമലില്‍ ഇരുത്തി മാല ഇടുന്ന ചിത്രങ്ങളും വിവാഹം വ്യത്യസ്തമാക്കിയിരുന്നു. 

വിദ്യയുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുവന്ന ഗൗണില്‍ അതിസുന്ദരിയായിട്ടായിരുന്നു വിദ്യയുടെ ഫോട്ടോഷൂട്ട്. ക്ലാസിക് രീതിയിലുളള ചിത്രങ്ങളാണ് എല്ലാം. സിനിമയില്‍ നിന്നും വിട്ടു നിന്ന  ദിവ്യ  ചേച്ചിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വര്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ്. സിനിമാതാരം ഭാവനയുടെ വിവാഹ ചിത്രങ്ങള്‍ പകര്‍ത്തിയ കോക്കനട്ട് വെഡ്ഡിംങ് സിനിമാസ് ആണ് വിദ്യയുടെയും സഞ്ജയ് യുടെയും മനോഹരമായ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും വിവാഹചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. 

 

Actresses Divya unni and Vidhya Unni photoshoot pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES