Latest News

തൂവെളള സാരിക്കൊപ്പം മുല്ലപ്പൂവും സില്‍വര്‍ ആഭരണങ്ങളും; റിമിടോമിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ചോദിച്ച് ആരാധകര്‍

Malayalilife
തൂവെളള സാരിക്കൊപ്പം മുല്ലപ്പൂവും സില്‍വര്‍ ആഭരണങ്ങളും; റിമിടോമിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ചോദിച്ച് ആരാധകര്‍

 മലയാളികളെ ഞെട്ടിച്ച മേക്കോവറാണ് വര്‍ഷങ്ങള്‍ക്കുളളില്‍ ഗായിക റിമിടോമിക്ക് ഉണ്ടായത്. ശാരീരികപരമായും കരിയര്‍ പരമായും താരം ഏറെ മുന്നോട്ടു പോയിരിക്കയാണ്. ഗായിക അവതാരക, നടി, ഷോ ടോപ്പര്‍ തുടങ്ങി ഏത് മേഖലയില്‍ കൈവച്ചാലും തൊട്ടതെല്ലാം പൊന്നാകുകയാണ് റിമിക്ക്. ഇതിനൊക്കെ പുറമേ സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. പാചക പരീക്ഷണങ്ങളും യാത്ര വിശേഷങ്ങളും തുടങ്ങി ഒട്ടുമിക്ക കാര്യങ്ങയലും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. 

 ശരീര ഭാരം കുറഞ്ഞ് കൂടുതല്‍ സുന്ദരിയായ റിമിയുട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഫിറ്റ്‌നസിനെ കുറിച്ചും മേക്കോവറിനെപ്പറ്റിയും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. മോഡലിങ്ങിലെക്കും താരം തിരിഞ്ഞിരുന്നു. ഓരോ ബ്രാന്‍ിഡിന്റെയും അതി മനോഹരമായ വസ്ത്രങ്ങളില്‍ സുന്ദരിയാണ് റിമി. എല്ലാ വേഷങ്ങളും ഇണങ്ങുമെങ്കിലും സാരിയിലാണ് താരത്തെ കൂടുതലും കാണാറുളളത്. റിമിയുടെ അഴകളവുകളില്‍ സാരി മനോഹരമാണെന്നാണ് ആരാധകര്‍ പറയുന്നത്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമി ടോമിയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് വെള്ള സാരിയുടുത്ത് നില്‍ക്കുന്ന ഗംഭീര ചിത്രമാണ് റിമിടോമി പങ്കുവെച്ചിരിക്കുന്നത്.സാരിക്കാപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് നടി അണിഞ്ഞിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള ആഭരണങ്ങളാണ സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. നടന്‍ സ്‌റ്റൈലിലാണ് റിമി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. പ്രായം കൂടും തോറും സൗന്ദര്യം വര്‍ദ്ധിച്ചു വരികയാണല്ലോ എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
 

Read more topics: # rimitomy latest,# photoshoot pictures
rimitomy latest photoshoot pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES