ഞാന്‍ ഒരു വലിയ നടന്റെ കൂടെയോ വലിയ ബാനറിന്റെ കൂടെയോ വന്ന ഒരാളൊന്നുമല്ല ഞാന്‍; തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി

Malayalilife
topbanner
ഞാന്‍ ഒരു വലിയ നടന്റെ കൂടെയോ വലിയ ബാനറിന്റെ കൂടെയോ വന്ന ഒരാളൊന്നുമല്ല ഞാന്‍; തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ നടി സുരഭി ലക്ഷ്മി തന്റെ നാടായ കോഴിക്കോടിനെക്കുറിച്ചും അവിടുത്തെ നാട്ടുകാരെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നായിക സുരഭി ലക്ഷ്മി എന്ന രീതിയില്‍ ഞാന്‍ ഒരു വലിയ നടന്റെ കൂടെയോ വലിയ ബാനറിന്റെ കൂടെയോ വന്ന ഒരാളൊന്നുമല്ല ഞാന്‍. അതുകൊണ്ട് നാഷണല്‍ അവാര്‍ഡ് എന്നത് എല്ലാവര്‍ക്കും അപ്രതീക്ഷിതമായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അവരെല്ലാവരും ആ അംഗീകാരം നാടിന്റെ ആഘോഷമാക്കി മാറ്റി. എനിക്ക് പേടിയും കൂടിയാണത് സുരഭി ഞങ്ങളുടെ നാട്ടുകാരിയാണ്, ഞങ്ങളുടേതാണ് എന്നൊക്കെ പറയുമ്പോള്‍ ആ ഉത്തരവാദിത്തം കൂടെയുണ്ടല്ലോ.

സുരഭിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ചഭിനയിക്കുന്ന കുറി എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരഭിയുടെ തുറന്നുപറച്ചില്‍. നിരവധി ആരാധകർ ഉള്ള താരമാണ് സുരഭി ലക്ഷ്മി.

Actress surabhi lekshmi words goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES