കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകൾ വരുന്നു; റിച്ചു എന്നയാളെ തുറന്ന് കാട്ടി നടി സുബി സുരേഷ്

Malayalilife
topbanner
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോസ്റ്റുകള്‍ക്ക്  താഴെ മോശം കമന്റുകൾ വരുന്നു; റിച്ചു  എന്നയാളെ തുറന്ന് കാട്ടി നടി സുബി സുരേഷ്

കുട്ടിപ്പട്ടാളം എന്ന ഒറ്റ ഷോ മതി സുബി സുരേഷ് എന്ന അവതാരകയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. കുട്ടികളുടെ ഷോ ആങ്കര്‍ ചെയ്ത് കുട്ടികളോടൊപ്പം കുറുമ്പുകളുമായിട്ടാണ് സുബി പ്രേക്ഷകഹൃദയം കീഴടക്കിയത്. ഇപ്പോഴും അവതാരകയും നടിയുമൊക്കെയായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് താരം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.  എന്നാൽ ഇപ്പോള്‍ തന്റെ പോസ്റ്റുകള്‍ക്ക് കീഴെ സ്ഥിരമായി മോശം കമന്റ് ചെയ്യുന്ന റിച്ചു എന്നയാളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയിരിക്കുകയാണ് താരം.

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ മൈര് എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് എഡിറ്റ്  ചെയ്ത് മൈക്ക് എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്‌സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.- മോശം കമന്റ് ചെയ്യുന്നയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുബി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം അത് നന്നായി .ഇങ്ങനെ പോസ്റ്റിയാല്‍ Fb ആങ്ങളമാര്‍ ഉടനെ ചോദ്യം ചെയ്യുമല്ലേ .ബ്ലോക്ക് ചെയ്താല്‍ തീരുന്ന പ്രശ്‌നം അല്ലേയുള്ളു .കോപ്പ് .കൊറോണ സമയത്തു ആളുകള്‍ നെട്ടോട്ടം ഓടുമ്പോഴാണ് കോണകം പാറിയ കഥ എന്നായിരുന്നു ഇതിന് ഒരാളുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണം. സുബി തക്ക മറുപടിയും ഇതിന്  നല്‍കുകയും ചെയ്തു. ചേട്ടന്റെ വീട്ടില്‍ ഇരിക്കുന്നവരെ തെറി പറഞ്ഞാല്‍ സാധാരണ ചേട്ടന്‍ കൊണകം പാറിക്കാറാണോ പതിവ്, അല്ല നട്ടെല്ലുള്ളവര്‍ പ്രതികരിക്കും. അത് കൊണ്ട് പറഞ്ഞതാ ചേട്ടാ.- എന്നായിരുന്നു സുബിയുടെ ഭാഗത്ത് നിന്നുള്ള മറുപടി.

Actress subi suresh words about negative comments in social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES