ഏഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ബിഗ്‌ബോസ്. സെപ്റ്റംബര്‍ മുപ്പതിന് ആദ്യ സീസണ്‍ അവസാനിച്ചതോടെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. ഇപ്പോള്‍ രണ്ടാം സീസണ്‍ ഉടന്‍ എത്തുകയാണ്. മലയാളികള്‍ക്ക് മുന്നിലെത്തിയ തികച്ചും വ്യത്യസ്തമായ ഷോയായിരുന്നു ബിഗ്‌ബോസ്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പെട്ട ചിലര്‍ 100 ദിവസം ഒരു വീട്ടില്‍ കഴിയുന്നതാണ് ബിഗ്‌ബോസ് ഷോ.
തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഷോ സംഭവബഹുലമായതോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഷോയുടെ റേറ്റിങ്ങ് ഏറ്റവും കൂട്ടിയത് പേളി മാണി ശ്രീനിഷ് പ്രണയമായിരുന്നു. ബിഗ്‌ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുളള അവസരവും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. അത്തരത്തില്‍ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥികളാകാന്‍ സാധ്യത ഉളളവരുടെ പേരുകളും പുറത്തു വന്നിരുന്നു. റിമി ടോമി, രചന നാരായണന്‍ കുട്ടി, ഗോവിന്ദ് പത്മസൂര്യ, ഗായിക അമൃത സുരേഷ്, ടിക്ടോക് താരം ഫുക്രു, ടിക്ടോക് താരം അഖില്‍ സര്‍, അശ്വന്ത് കോക്ക് എന്നിവരുടെ പേരാണ് ബിഗ്‌ബോസ് ആരാധകര്‍ അധികവും പരാമര്‍ശിച്ചിരിക്കുന്നത്. അവരെ കൂടാതെ സൗഭാഗ്യ വെങ്കിടേഷ്, ആര്യ, മാലാപാര്‍വ്വതി, സെന്തില്‍, മഞ്ജുപിള്ള, മെന്റലിസ്റ്റ് ആദി, സരിതാ നായര്‍, അനുമോള്‍ തുടങ്ങി നിരവധി പേരുകളും എത്തി.
ബിഗ്‌ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്ന രഞ്ജിനി ഹരിദാസ് സീസണ്‍ ടുവിലേക്ക് സോളാറിലെ വിവാദനായിക സരിത നായര്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടിയും നര്‍ത്തകിയും സോളാര്‍ കേസിലെ തന്നെ മറ്റൊരു പ്രതിയായ ശാലു മേനോന്‍ ബിഗ്‌ബോസ് ഷോയിലേക്ക് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇതരത്തില്‍ ഒരു സംശയം പ്രേക്ഷകരില്‍ ഉണര്‍ത്താന്‍ കാരണം.
നര്‍ത്തകി കൂടിയായ ശാലു പാട്ട് പാടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അതിശയത്തോടെയാണ് ആരാധകര്‍ ഈ വീഡിയോ സ്വീകരിച്ചത്. ബിഗ്‌ബോസ് മത്സാര്‍ഥികളുടെ പേരുകളുടെ കൂട്ടത്തില്‍ ശാലുവിന്റെ പേരുള്ളതും ഇപ്പോള്‍ ഏഷ്യാനെറ്റ് തന്നെ ശാലുവിന്റെ വീഡിയോ പങ്കുവച്ചതും ചേര്‍ത്താണ് ശാലു ഷോയില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതേസമയം സോളാര്‍ക്കേസില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശാലു മേനോനും സരിതയും ഒരുമിച്ച് ഷോയിലെത്തിയാല്‍ എന്താകും എന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുണ്ട്. മുമ്പ് ശത്രുക്കളായിരുന്ന സാബുമോനും രഞ്ജിനിയും ഷോയിലെത്തിയതിന് പിന്നാലെ ഉറ്റ ചങ്ങാതികളായി മാറിയിരുന്നു. ഇത്തരത്തില്‍ ഒരു ട്വിസ്റ്റാണോ പുതിയ സീസണില്‍ ഏഷ്യാനെറ്റ് ഒരുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.