Latest News

നീ എന്റെ അനിയത്തിയെ പോലുണ്ട്; 23-ാം വയസില്‍ മണരണപെട്ടു; തുറന്ന് പറഞ്ഞ് ഷക്കീല

Malayalilife
നീ എന്റെ അനിയത്തിയെ പോലുണ്ട്; 23-ാം വയസില്‍ മണരണപെട്ടു; തുറന്ന് പറഞ്ഞ്  ഷക്കീല

രു കാലത്ത്  സിനിമ ലോകത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ നിറഞ്ഞ് നിന്ന നടിയാണ് ഷക്കീല.  ചെറു പ്രായത്തില്‍ തന്നെ അഭിനയ രംഗത്ത് കുടുംബ ഭാരത്തെ തുടർന്ന് എത്തുകയും ചെയ്തു.  ഷക്കീല ബി ഗ്രേഡ് ചിത്രങ്ങളില്‍ ഏഴ് സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ നോക്കാനായിട്ടായിരുന്നു അഭിനയിച്ച് തുടങ്ങിയത്. എന്നാൽ  ഇപ്പോള്‍ മരിച്ച് പോയ തന്റെ അനിയത്തിയെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.നടി സഹോദരിയെ കുറിച്ച് കുക്ക് വിത്ത് കോമാലി 3 എന്ന ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോളാണ്  പറഞ്ഞത്. പരിപാടിയിലെ ശീതള്‍ ക്ലാരിന്‍ എന്ന പെണ്‍കുട്ടിയെ കണ്ടതോടെയാണ് സ്വന്തം അനുജത്തിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഷക്കീല പങ്കുവെച്ചത്.

 ഷക്കീലയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാല്‍ 23-ാം വയസില്‍ മരിച്ചു. തന്റെ അനിയത്തിയുടെ പേരും ശീതള്‍ എന്നായിരുന്നു. അവള്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ മരിച്ച് പോയി. ശീതല്‍ ക്ലാരിനെ കണ്ടപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ വന്നു. ഇപ്പോള്‍ ഈ ഷോ കാണുന്നത് ശീതളിനെ കാണാന്‍ വേണ്ടിയാണ്.-ഷക്കീല പറഞ്ഞു.

സഹോദരി ശീതളും സിനിമകളില്‍ ഷക്കീലയുടെ അത്ര ഉയരത്തിലേക്ക് എത്തിയില്ലെങ്കിലും  അഭിനയിച്ചിരുന്നു. ചെറിയ വേഷമാണെങ്കിലും ചിലത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പൂവേ ഉനക്കാകെ എന്ന ചിത്രത്തിലെ ‘ഓഹ് പ്യാരി പാനി പൂരി’ എന്ന പാട്ടില്‍ ഷക്കീലയുടെ സഹോദരി ശീതള്‍ അഭിനയിച്ചിരുന്നു. എന്നാൽ ഷക്കീല താരസഹോദരിയുടെ മരണത്തെ കുറിച്ചോ മറ്റ് കാര്യങ്ങളോ  സൂചിപ്പിച്ചില്ലെങ്കിലും അനിയത്തിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെയാണ് നടി കടന്ന് പോവുന്നത്.

Actress shakeela words about sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES