Latest News

പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

Malayalilife
topbanner
  പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല.  കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ 2009ൽ പുറത്തുവന്ന ഹരിഹരൻ-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചരിത്ര ചിത്രം പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്  സംയുക്ത. പക്ഷെ ആ റോൾ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. അന്ന് മകൻ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാൻ എന്റെ മദർഹുഡ് ആസ്വദിക്കുകയായിരുന്നു. അന്നങ്ങനെ അഭിനയിക്കാൻ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോൾ ചെയ്യാതെ ഇരുന്നത്’

സിനിമയിൽ സജീവമല്ലെങ്കിൽ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിനും നടി മറുപടി നൽകി. സ്‌ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് ചോദ്യത്തിന് സംയുക്തയുടെ ഉത്തരം.


 

Actress samyuktha varma reveals about pazhassiraja movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES