2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്നചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് സംവൃത സുനിൽ. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം ബിജു മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ച വരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടിയുടെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മലയാളികള്‍ക്ക് എന്നോട് പ്രത്യേക സ്‌നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടില്‍ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാല്‍ മലയാളികള്‍ ഓടി വരും. ഫോട്ടോ എടുക്കും. അവര്‍ക്ക് ഇഷ്ടമറിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ മതി അപ്പോള്‍ തന്നെ ലൈക്‌സും കമന്റും കുമിഞ്ഞുകൂടും. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള രണ്ടാം വരവിനു ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത്.
എന്നെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകന്‍. എന്റെ കയ്യില്‍ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്സിന്റെ കയ്യിലുണ്ട്. സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്ടീവായി നിര്‍ത്തുന്നത് ഈ ആരാധകരാണ്.