Latest News

മൈ സ്റ്റോറിക്കെതിരെയുള്ള സൈബർ അക്രമത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ല ഭയമുണ്ട്`; സത്യം പറയുന്നത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ പ്രധാനം; പ്രേക്ഷകരുമായുള്ള ബന്ധം ഏറ്റവും വിലപ്പെട്ടത്; പ്രതികരിക്കുന്നതൊന്നും തനിക്ക് വേണ്ടി മാത്രമല്ല; സൈബർ ആക്രമത്തിൽ പ്രതികരണവുമായി നടി പാർവ്വതി

Malayalilife
topbanner
മൈ സ്റ്റോറിക്കെതിരെയുള്ള സൈബർ അക്രമത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ല ഭയമുണ്ട്`; സത്യം പറയുന്നത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ പ്രധാനം; പ്രേക്ഷകരുമായുള്ള ബന്ധം ഏറ്റവും വിലപ്പെട്ടത്; പ്രതികരിക്കുന്നതൊന്നും തനിക്ക് വേണ്ടി മാത്രമല്ല; സൈബർ ആക്രമത്തിൽ പ്രതികരണവുമായി നടി പാർവ്വതി

സൈബർ ലോകത്ത് രൂക്ഷമായ വിമർശനങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്ന നടിയാണ് പലപ്പോഴും പാർവ്വതി. മൈ സ്റ്റോറി എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ഇത് വളരെ കൂടുതലായിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ.പുതിയ സിനിമയായ മൈ സ്റ്റോറിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി. ഒരു ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോർത്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവർക്കെല്ലാം അറിയാമെന്നും പാർവതി വെളിപ്പെടുത്തി.

'എന്റെ സിനിമകളുടെ നിരൂപണങ്ങൾ ഞാൻ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാൻ ഈ ഇൻഡസ്ട്രിയിലെ സൂപ്പർ ഫീമെയ്ൽ അല്ല. ബാംഗ്ലൂർ ഡെയ്‌സ് വരെ ബോക്സ് ഓഫീസ് വിജയങ്ങൾ എനിക്ക് അന്യമായിരുന്നു.'

'എനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചോർത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാൽ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവർക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല. ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. അത് വീട്ടുകാർക്ക് വ്യക്തമായി അറിയാം.'പാർവതി പറഞ്ഞു.താൻ ഇപ്പോൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി അല്ലെന്നും മറ്റുള്ളവർക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാർവതി കൂട്ടിച്ചേർത്തു.

സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവർക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത് എന്നും എത്രയോ പേർ ഇക്കാര്യങ്ങൾ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാർവതി അഭിമുഖത്തിൽ പറയുന്നു.

'എന്നെ ഇഷ്ടപ്പെടുന്ന, ഞാൻ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എത്രയോ പുരുഷന്മാർ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ തുടങ്ങിവച്ചത് ആവശ്യമായ ഒരു ചർച്ചയാണ് എന്നവർ വിശ്വസിക്കുന്നുണ്ട്'.

'അതേസമയം എനിക്കൊപ്പം നിൽക്കില്ലെന്നു പറയുന്ന സ്ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പാട്രിയാർക്കൽ ആയി കണ്ടീഷൻ ചെയ്യപ്പെട്ടവരാണ്കാരണം സ്ത്രീകളും പുരുഷമേധാവിത്വ വ്യവസഥിതിയിൽ പരുവപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ അവർക്ക് താത്പര്യമില്ല. ഞാൻ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേൾക്കാൻ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.'പാർവതി പറഞ്ഞു.

പാർവതിയും പൃഥ്വിരാജും അഭിനയിച്ച റോഷ്നി ദിനകർ ചിത്രം മൈ സ്റ്റോറിക്ക് നോരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. പാർവതിയുടെ ചില നിലപാടുകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നായിരുന്നു റോഷ്‌നി ആരോപിച്ചത്.

Actress parvathy on cyber attack

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES