Latest News

സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു അവൻ; മകനൊപ്പം സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച് മിയ ജോർജ്

Malayalilife
സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു അവൻ; മകനൊപ്പം സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച്  മിയ ജോർജ്

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  അടുത്തിടെയാണ് മിയ അശ്വിൻ ദമ്പതികൾക്ക്  ലൂക്ക എന്ന മകൻ പിറന്നത്.  എന്നാൽ ഇപ്പോൾ ലൂക്കയ്ക്കൊപ്പം തിയേറ്ററിൽ പോയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിയ. 

 ലൂക്കയെ  മിയയും അശ്വിനും കെജിഎഫ് 2 കാണാനായാണ് കൊണ്ടുപോയത്. വിഎഫ്എക്സും ബഹളങ്ങളുമെല്ലാം ലൂക്കയ്ക്ക് ബുദ്ധിമുട്ടായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. അശ്വിനാണെങ്കിൽ മറ്റുള്ളവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് നിർബന്ധമുള്ളയാളാണ്. പോവുന്നതിന് മുൻപ് തന്നെ ഞങ്ങൾ എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു.

സെക്കൻഡ് ഷോയ്ക്കായിരുന്നു ബുക്കിംഗ് ചെയ്തത്. ലൂക്കയ്ക്ക് ഏറ്റവും ഇഷ്ടവും കംഫർട്ടുമായ വസ്ത്രമാണ് ധരിപ്പിച്ചത്. സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു അവൻ. പത്ത് പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം റോക്കി ഭായ് ഇപ്പോഴൊന്നും ശബ്ദമുണ്ടാക്കുന്നത് നിർത്തില്ലെന്ന് അവന് മനസിലായി. അതോടെ അവൻ ഉറക്കമായി. ലൂക്കയ്ക്കൊപ്പമുള്ള ആദ്യത്തെ തിയേറ്റർ അനുഭവം ഇങ്ങനെയാണ്. ഇതുപോലെയുള്ള അനുഭവം വേണമെന്നുമായിരുന്നു മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
 

Actress miya george words about theater experience with luca

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES