Latest News

മകളുടെ വിവാഹത്തിന് പിന്നാലെ ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്; രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി മങ്ക മഹേഷ്

Malayalilife
മകളുടെ വിവാഹത്തിന് പിന്നാലെ  ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്; രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി മങ്ക മഹേഷ്

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മങ്ക മഹേഷ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിരുന്നത്. സീരിയല്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി തന്നെ  സഹനടി വേഷത്തിലും അമ്മ വേഷത്തിലുമൊക്കെ അഭിനയിച്ച് കൊണ്ട് പ്രേക്ഷ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു.  എന്നാൽ ഇപ്പോൾ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് മങ്ക മഹേഷ്. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച്‌ നടി മനസ് തുറന്നത്.

'എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ച്‌ പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്ന്' മങ്ക പറയുന്നു.

'ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുക'. എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുമ്ബോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്.

കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച്‌ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് കൂടി നടി വ്യക്തമാക്കി.

ചേച്ചി സുന്ദരിയാണെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും ഇന്നും സിനിമയിലും സീരിയലിലുമൊക്കെ നില്‍ക്കുന്നത്. പക്ഷേ ഇപ്പോള്‍ സിനിമയ്ക്ക് നല്ല ഫേസ് വേണമെന്നോ, ഗ്ലാമറോ, വെളുപ്പോ ഒന്നും വേണമെന്നില്ല. നല്ല നല്ല വേഷം ചെയ്യുന്ന ഇഷ്ടം പോലെ താരങ്ങളുണ്ട്. മാത്രമല്ല അതുപോലൊരു വേഷം എനിക്കും കിട്ടണമെന്ന് ആഗ്രഹമുണ്ട്. ഒരു അവാര്‍ഡൊക്കെ കിട്ടുന്ന വേഷം ചെയ്യനാണ് ഇനിയുള്ള ആഗ്രഹം.

ചേച്ചിയ്ക്ക് കുറച്ച്‌ കളര്‍ കൂടി പോയി. അങ്ങനെയുള്ള വേഷമല്ല ഇതിലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഗ്ലാമര്‍ കൂടി പോയന്ന് അവര്‍ പറയുമ്ബോള്‍ അതിന് പറ്റിയ സിനിമ വരുമ്ബോള്‍ ചെയ്യാമല്ലോന്ന് ഞാനും കരുതി. എത്ര പ്രായമുള്ള വേഷമോ വെല്ലുവിളി നിറഞ്ഞതോ ചെയ്യാന്‍ മടിയില്ലെന്നും ലങ്ക മഹേഷ് പറയുന്നു. മുപ്പത് വയസുള്ളപ്പോള്‍ എഴുപത്തിയഞ്ചുകാരിയുടെ വേഷത്തില്‍ അഭിനയിച്ചതിനെ പറ്റിയും നടി സൂചിപ്പിച്ചു.
 

Actress manka mahesh words about second marriage and daughter wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക