ബോളിവുഡിലെ തന്നെ ശ്രദ്ധേയ താരമാണ് കങ്കണ റണാവത്ത്. തന്റെതായ നിലപടുകൾ ഒരിക്കൽ പോലും തുറന്ന് പറയാൻ താരം മടി കാണിച്ചിട്ടുമില്ല. സോഷ്യൽ മീഡിയയിലൂടെ തന്നെ താരത്തിന് നേരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറെ സർക്കാർ നിലപൊതിയ സാഹചര്യത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ശിവന്റെ 12ാമത്തെ അവതാരമാണ് ഹനുമാനെന്നും, പക്ഷെ ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ലെന്നും നടി കങ്കണ റണാവത്ത് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു കങ്കണയുടെ പ്രതികരണം ഉണ്ടായത്. ജനങ്ങളുടെ വിശ്വാസം തകർക്കുന്നവർ ആരായാലും, അവരുടെ അഹങ്കാരവും തകർക്കപ്പെടുമെന്നും താമര വിരിയുമെന്നും കങ്കണ പറഞ്ഞു.’തിന്മ വർധിക്കുമ്പോൾ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും.
ജീവിതത്തിന്റെ താമര വിരിയും. 1975ന് ശേഷം ജനാധിപത്യത്തിൽ ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് നാമിന്ന്. 1975ൽ രാഷ്ട്രീയ നേതാവായിരുന്ന ജെ.പി നാരായൺ അധികാരത്തെ വെല്ലുവിളിക്കുകയും അധികാരം തകർന്നുതാഴെ വീഴുകയും ചെയ്തു. 2020ൽ ജനാധിപത്യം എന്നത് വിശ്വാസമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വിശ്വാസത്തെ തകർക്കുന്നത് ആര് തന്നെയാണെങ്കിലും അതിന്റെ അനന്തരഫലവും അവർ തന്നെ അനുഭവിക്കേണ്ടി വരും. ഹര ഹര മഹാദേവ്. ജയ്ഹിന്ദ്. ജയ് മഹാരാഷ്ട്ര’ കങ്കണ വിഡിയോയിൽ പറഞ്ഞു.”