തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് നടി ഇന്ദ്രജ. നിരവധി സിനിമകളിലൂടെ താരത്തിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കലാഭവൻ മണി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് താനാണ് അഭിനയിക്കാൻ സാധിക്കുകയും ചെയ്തു. ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന് എന്ന ചിത്രത്തിലൂടെയായിരുന്നു എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്കാലികമായ ഇടവേള എടുത്തിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.
തമിഴ്നാട്ടിലെ ചെന്നൈയിൽ ഒരു കർണാടക സംഗീത കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. സ്കൂൾ കാലത്ത്, ആലാപന, നാടക മത്സരങ്ങളിൽ നിറഞ്ഞ് നിന്ന താരം മികച്ച പ്രകടനങ്ങളിലൂടെ കൈയ്യടികൾ നേടുകയും ചെയ്തു. പരിശീലനം സിദ്ധിച്ച ക്ലാസിക്കൽ ഗായികയും നർത്തകിയുമായ മാച്ചവപെടി മൂർത്തിയുടെ ശിഷ്യയായി കൊണ്ട് താനാണ് കുച്ചിപുടി നൃത്തരൂപവും താരം പഠിക്കുകയും ചെയ്തു. അതേസമയം ഒരു മാധ്യമ പ്രവർത്തകയാണ് താരം തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ ഭാഗമായി തന്നെ താക്കാ ദിമി താ പോലുള്ള ടിവി ഷോകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ബാലനാദിയായിട്ടാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. രജനീകാന്ത് നായകനായ ഉഴൈപ്പാലിഎന്ന സിനിമയിൽ ബാലനടിയായി ഇന്ദ്രജ അഭിനയിക്കുകയും ചെയ്തു. താരം ഒരു നായികയായി ആദ്യം അഭിനയിച്ച സിനിമയാണ് ജന്ദർ മന്ദർ. ആ സിനിമയിലും താരത്തിന്റെ കഥാപാത്രത്തിന്റെ പേര് ഇന്ദ്രജ എന്ന്തനനെയായിരുന്നു. എന്നാൽ താരത്തിന് തമിഴ് സിനിമയിൽ കൂടുതൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല. ഉസ്താദ്, ക്രോണിക് ബാച്ചിലർ, മയിലാട്ടം, ബെൻ ജോൺസൺ തുടങ്ങിയവയാണ് താരത്തിന് ശ്രദ്ധ നേടിയ മലയാള ചിത്രങ്ങൾ. എന്നാൽ വിവാഹശേഷം ഒരു ഇടവേള എടുത്ത താരം നിരവധി തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളുമായി സിനിമകളിലേക്ക് മടങ്ങി വരുകയും ചെയ്തു.
2005 സെപ്റ്റംബർ 7 ന് ആണ് നടൻ മുഹമ്മദ് അബ്സറിനെ വിവാഹം കഴിച്ചത് . ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. അബ്സര്‍ എന്ന ബിസിനസുകാരനായ മുസ്ലിമിനെയായിരുന്നു തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ വിവാഹം ചെയ്തിരിക്കുന്നത്. . ഈ വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. ഇരുവരും തമ്മിലുള്ള പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു.നവാഗതനായ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ രണ്ടാമത് വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ദ്രജ മലയാളത്തില്‍ അഭിനയിക്കുന്നതും.
അതേസമയം മമ്മൂട്ടി തനിക്ക് വേണ്ടി ഇന്ദ്രജയ്ക്ക് വേണ്ടി കേസ് വധിച്ചു എന്നുതരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. സ്വത്ത് സംബന്ധമായ കേസാണ് അദ്ദേഹം വാദിച്ചതെന്നും ഇന്ദ്രജയുടെ സ്വത്തുക്കള്‍ വീട്ടുകാര്‍ അപഹരിച്ചുവെന്നുമൊക്കെയായിരുന്നു അന്ന് പ്രചരിച്ചിരുന്ന റിപോർട്ടുകൾ. എന്നാല്‍ അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നും ആ വാര്‍ത്ത സത്യമല്ലെന്നു പറഞ്ഞ് കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു.