ബഡായി ആര്യയെക്കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ബഡായി ബംഗ്ലാവ് എന്ന ഷോയില്‍ കൂടെ രമേശേട്ടന്റെ ഭാര്യയായി ജനമനസുകളില്‍ ചേക്കേറുകയായിരുന്നു ആര്യ. എന്നാൽ ഇപ്പോൾ ആര്യ പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് പഴംകഞ്ഞി കുടിക്കുന്ന താരത്തിന്‍റെ വീഡിയോ വൈറലായത്. ആര്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ അടൂര്‍ അമ്മച്ചിക്കടയില്‍ നിന്നുള്ള ഈ അതിമനോഹരമായ പഴംകഞ്ഞി അനുഭവം പങ്കുവെക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല സംഗതി ഒരു രക്ഷയും ഇല്ല കേട്ടോ. സൂപ്പറാ എന്ന ക്യാപ്ഷനും നല്‍കിയാണ് പങ്കുവച്ചിരിക്കുന്നത്.
പയറുതോരന്‍, അച്ചാര്‍, രണ്ട് വെള്ളക്കാന്താരി, മുളകുചമ്മന്തി, മത്തിവറുത്തത് എന്നിവയുമൊരുമിച്ചുള്ള പഴങ്കഞ്ഞിയാണത്. പെരിങ്ങനാട് പുത്തന്‍ചന്ത പുള്ളിപ്പാറ മല്ലയില്‍ വീട്ടില്‍ ബിനു അമ്മച്ചിക്കട എന്നു വിളിക്കുന്ന ബിനു വര്‍ഗീസിന്റേതാണ് ഈ പഴങ്കഞ്ഞിക്കട. 2010-ല്‍ ബിനുവിന്റെ അമ്മ, അന്നമ്മ വര്‍ഗീസ് ആരംഭിച്ചതാണ് അമ്മച്ചിക്കട. ആദ്യം ചൂടുകഞ്ഞിയിലായിരുന്നു തുടക്കം. അധികം വരുന്ന കഞ്ഞിയില്‍ പച്ചവെള്ളമൊഴിച്ച് പിറ്റേന്ന് ആളുകള്‍ക്ക് നല്‍കിത്തുടങ്ങി. പിന്നീട് ആവശ്യക്കാര്‍ ഏറിയതോടെ പഴങ്കഞ്ഞിയില്‍ കൂടുതല്‍ തയ്യാറാക്കേണ്ടിവന്നു. ഇന്ന് 10 കിലോ അരിയാണ് പഴങ്കഞ്ഞിക്കായി ദിവസവും വെയ്ക്കുന്നത്.
വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാന്‍ പണമില്ലാത്ത ഏതൊരാള്‍ക്കും അമ്മച്ചിക്കടയില്‍ ഭക്ഷണം സൗജന്യമാണ്. ബിനുവിന്റെ വീട്ടില്‍ അമ്മച്ചിവീട് എന്ന പദ്ധതിയും ആരംഭിച്ചു. ഭാര്യ മിനിയും മകന്‍ ആദവും ബിനു-അമ്മച്ചിക്കടയുടെ, ഈ പഴങ്കഞ്ഞിക്കടയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.