നടി വിന്‍സി അലോഷ്യസ് തന്റെ പേര് വിന്‍ സി എന്ന് മാറ്റിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു പേര് മാറ്റാല്‍.
അവാര്‍ഡ് നേട്ടത്തെ അഭിനന്ദിച്ച് മമ്മൂട്ടി അയച്ച മെസേജില്‍ അങ്ങനെയായിരുന്നു എന്നാണ് വിന്‍ സി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് താന്‍ തെറ്റിദ്ധരിച്ചതാണെന്നും തനിക്ക് മറ്റാരോ ആണ് അങ്ങനെ ഒരു മെസേജ് അയച്ചതെന്നും നടി വെളിപ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ആ മെസേജ് അയച്ചത് മമ്മൂക്ക തന്നെയാണ് എന്ന് വിന്‍സി വ്യക്തമാക്കുകയാണ്.
മമ്മൂട്ടി തന്നെയായിരുന്നു തനിക്ക് ആ മെസേജ് അയച്ചതെന്നാണ് ഇപ്പോള്‍ വിന്‍ സി പറയുന്നത്. ആ നമ്പര്‍ നിര്‍മാതാവായ ജോര്‍ജിന് അയച്ച് താന്‍ ഉറപ്പുവരുത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. 'സൂത്രവാക്യം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ സി ഇക്കാര്യം വെളിപ്പെടുത്തിയത്.
''കണ്ണൂര്‍ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ തനിക്കൊരാള്‍ മമ്മൂക്കയുടെ നമ്പര്‍ തന്നിരുന്നു. ഇടയ്ക്കിടെ ആ നമ്പറിലേക്ക് എന്റെ ഓരോ അപ്‌ഡേറ്റ്‌സും കൊടുത്തിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലേക്ക് മമ്മൂക്ക വന്നപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി. സ്റ്റേജില്‍ കയറി മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിന്‍ സി എന്ന് വിളിച്ചത് എന്നെല്ലാം പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക താനിതൊന്നും അറിഞ്ഞില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ലെന്നും പറഞ്ഞു.
അപ്പോള്‍ പണി പാളി, മറ്റാരെങ്കിലുമാകും എന്ന് ഞാന്‍ കരുതി. ഈ നമ്പറിലേക്ക് ഇനി മെസേജ് അയയ്ക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തില്‍ മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അത് വലിയ ട്രോളായി. എന്നാല്‍, ഒരിക്കല്‍ ആ നമ്പറില്‍ നിന്ന് എനിക്ക് മെസേജ് വന്നു. വിന്‍ സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞായിരുന്നു ആ മെസേജ്. തനിക്ക് മതിയായിലല്ലേ എന്നൊക്കെയായിരുന്നു എന്റെ ഉള്ളില്‍
ഞാന്‍ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടന്‍ എന്നെ കളിക്കുകയാണോ എന്ന് വരെ എനിക്ക് തോന്നി. എന്താണ് സംഗതി എന്ന് മനസിലാവാതെ ഒടുവില്‍ ഞാന്‍ ആ നമ്പര്‍ സ്‌ക്രീന്‍ഷോട്ട് ചെയ്ത് ജോര്‍ജേട്ടന് അയച്ചു. ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോള്‍, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഇത്രേം കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെയെന്ന് എനിക്ക് അറിഞ്ഞൂടാ. ഞാന്‍ മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓര്‍മയില്ല. പിന്നീട് ഞാന്‍ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തു. മമ്മൂക്കാ, ഇതുകാരണമാണ് ഞാന്‍ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോള്‍, സോറി മറന്നുപോയി എന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് കഥ. ഫോണില്‍ തെളിവുണ്ട്'' വിന്‍സി പറഞ്ഞു.