മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് തെസ്‌നിഖാൻ. മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് തെസ്‌നിഖാൻ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. 1988 ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗതെക്ക് താരം ചുവട് വയ്ക്കുന്നത്. 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എല്ലാവർക്കും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. എനിക്ക് അത് പോലെ പറ്റിയൊരു അബദ്ധമായിരുന്നു വിവാഹം. ഇനി വിവാഹം കഴിക്കാൻ താൽപ്പര്യമില്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കരുതലോടെ ജീവിക്കുന്നയാളാണ്. സിനിമയിലേക്ക് വന്നപ്പോഴും അങ്ങനെ തന്നെയാണ്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമാണ്.
പറ്റിപ്പോയൊരു അബദ്ധമാണ് വിവാഹം. കൂടിപ്പോയാൽ 2 മാസം. വിവാഹമെന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യമാണ്. കെട്ടുന്നയാളിൽ നിന്നും നമ്മൾ അതാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ അവൾ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കിൽ പിന്നെന്തിനാണ് വിവാഹം.15 വർഷം മുൻപായിരുന്നു അത് വളരെ സിംപിളായാണ് വിവാഹം നടത്തിയത്. എന്നെ നോക്കില്ല, സംരക്ഷണമില്ല, ഒന്നും നോക്കുന്നില്ല അങ്ങനെയായിരുന്നു ആൾ. പേരിന് മാത്രം ഒരു ഭർത്താവ്. വിവാഹ ശേഷം കുടുംബത്തിനൊപ്പം സന്തുഷ്ടമായി കഴിയാനായിരുന്നു ആഗ്രഹിച്ചത്.
പുള്ളിയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു കലാ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ നല്ല സന്തോഷമുണ്ട്. സ്വന്തമായൊരു ഫ്ളാറ്റ് മേടിക്കണമെന്നുണ്ടായിരുന്നു അത് സ്വന്തമാക്കി. മരണം വരെ അച്ഛനെ നോക്കി. ഇനി അമ്മയെ നോക്കുക എന്നും തെസ്‌നിഖാൻ പറയുന്നു.