തന്റെ ജീവിതത്തിലെ ആദ്യപ്രണയത്തെ പറ്റി പോലും തുറന്ന് പറയാൻ താരങ്ങൾ ഏറെ മടികാട്ടുന്ന അവസരത്തിൽ തന്റെ ജീവിത്തിലെ ആദ്യ ചുംബനത്തെ പറ്റി വാചാലയാവുകയാണ് നടി ശ്രദ്ധ ശ്രീനാഥ്. കന്നഡ ചിത്രമായ യൂടേണിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ശ്രദ്ധ താൻ പ്രണയിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തിയത്.
ശ്രദ്ധയുടെ ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകൾക്ക് സമൂഹ മാധ്യമത്തിലടക്കം ഏറെ വിമർശന ശരങ്ങൾ നേരിടുന്ന വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ. 2006ൽ തനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ആദ്യ ചുംബനം നൽകിയതെന്നും എന്നാൽ തനിക്കിപ്പോൾ കാമുകനില്ലെന്നും താരം പറയുന്നു. സിനിമയിലാണ് താനിപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പ്രണയിക്കാൻ താൽപര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ മനസ്സ് തുറന്നു.
നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് താൽപര്യമെന്നാണ് ശ്രദ്ധ പറഞ്ഞത്.നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിൽ നായികാവേഷത്തിൽ എത്തിയത് ശ്രദ്ധയായിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ എത്തിയ ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമെയ്‌ക്കായിരുന്നു റിച്ചി