Latest News

തമിഴ് പ്രോജക്ടിലേക്ക് ക്ഷണിച്ച ശേഷം സഹ സംവിധായകന്‍ ചോദിച്ചത് 'അഡ്ജസ്റ്റ്മെന്റിനും കോംപ്രമൈസിനും തയാറല്ലേ' എന്ന്; സംഭാഷണവും ഫോണ്‍നമ്പറുമടക്കം ഫേസ്ബുക്കില്‍ കുറിച്ച് സജിതാ മഠത്തിലിന്റെ ഉഗ്രന്‍ 'ട്രീറ്റ്മെന്റ്'

Malayalilife
 തമിഴ് പ്രോജക്ടിലേക്ക് ക്ഷണിച്ച ശേഷം സഹ സംവിധായകന്‍ ചോദിച്ചത് 'അഡ്ജസ്റ്റ്മെന്റിനും കോംപ്രമൈസിനും തയാറല്ലേ' എന്ന്; സംഭാഷണവും ഫോണ്‍നമ്പറുമടക്കം ഫേസ്ബുക്കില്‍ കുറിച്ച് സജിതാ മഠത്തിലിന്റെ ഉഗ്രന്‍ 'ട്രീറ്റ്മെന്റ്'

സിനിമാ നടിമാർ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്ക് ഇപ്പോഴും ശമനമില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ നാം കേട്ടുകൊണ്ടിരുന്ന മീടു അടക്കമുള്ള വിവാദങ്ങൾ. എന്നാൽ ഇതിന്റെ ചൂട് കെട്ടങ്ങുന്ന വേളയിലാണ് തനിക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും കോൾ വന്നപ്പോഴുണ്ടായ ദുരനുഭവം നടി സജിതാ മഠത്തിൽ പങ്കുവയ്ക്കുന്നത്. പ്രോജക്ടറ്റ് വിവരങ്ങൾ മെയിൽ ചെയ്ത് തരാൻ ആവശ്യപ്പെട്ടപ്പോൾ ഫോൺ വെക്കും മുൻപ് 'അഡ്ജസ്റ്റ്‌മെന്റിനും കോംമ്പ്രമൈസിനും തയാറല്ലേ' എന്ന് സഹസംവിധായകൻ ചോദിച്ചെന്ന് താരം പറയുന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സഹിതമാണ് സജിതയുടെ പോസ്റ്റ്. ഇത്തരത്തിലുള്ളവർക്ക് ഇത് തന്നെ മരുന്നെന്ന് കാട്ടി ഒട്ടേറെ കമന്റുകളാണ് സജിതയുടെ പോസ്റ്റിനെ തേടിയെത്തിയത്.

സജിതാ മഠത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

തമിഴ്‌നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

Actress Sajitha Madathil facebook post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES