അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലിയുടെ നായികയായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള പുരസ്‌കാരവും താരത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രമാണ് രജീഷയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയത്തിന് ശേഷം ഒരിടവേള എടുത്ത താരം ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജൂണ്‍ വിശേഷങ്ങളുമായി ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ എത്തിയപ്പോഴാണ് താരം തന്റെ പ്രണയത്തകര്‍ച്ചയെ കുറിച്ച് വ്യക്തമാക്കിയത്. ആദ്യ സിനിമയ്ക്കു അവാര്‍ഡ് ലഭിച്ച ശേഷം താരം പ്രണയം അവസാനിപ്പിക്കുകയായിരുന്നു എന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കയാണ്.
ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് പ്രണയത്തകര്‍ച്ച സംഭവിച്ചതെന്നും നടി പറഞ്ഞു. ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകര്‍ച്ച സംഭവിച്ചതെന്നും താരം പറഞ്ഞു.അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ എലിസബത്ത് എന്ന കഥാപാത്രത്തെയായിരുന്നു രജിഷ അവതരിപ്പിച്ചത്. പ്രണയത്തകര്‍ച്ച മൂലം കാമുകന്റെ പുറകെ നടക്കുന്ന നായിക. എലിയെന്ന എലിസബത്തിലൂടെ മലയാള സിനിമകളിലെ കാമുകീ കഥാപാത്രങ്ങള്‍ക്ക് വേറിട്ട കാഴ്ച നല്‍കാന്‍ രജിഷയ്ക്ക് കഴിഞ്ഞു.
നവാഗതനായ അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജീഷ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് ജൂണ്‍. ഫ്രൈഡേ ഫിലിം ഹൗസിന്റൈ ബാനറില്‍ വിജയ് ബാബുവായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ യൗവനം വരെയുളള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രജിഷ ജൂണുമായി എത്തിയിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി നടി നടത്തിയ മേക്ക് ഓവറുകളും ശ്രദ്ധേയമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ തിയ്യേറ്ററുകളിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.