Latest News

തെറിവിളി കാരണം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടി മുങ്ങിയ നടി പാര്‍വതി വീണ്ടുമെത്തി.! നടി പാര്‍വതിക്കെതിരെ മാത്തുക്കുട്ടിയുടെ ട്രോള്‍..!

Malayalilife
തെറിവിളി കാരണം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടി മുങ്ങിയ നടി പാര്‍വതി വീണ്ടുമെത്തി.! നടി പാര്‍വതിക്കെതിരെ മാത്തുക്കുട്ടിയുടെ ട്രോള്‍..!

ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലകൊണ്ടതിന്റെയും കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വിമര്‍ശിച്ചതിന്റെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് പാര്‍വതി. ഈ സാഹചര്യത്തിലാണ് നാല് മാസം മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയൊക്കെ താരം ഡീആക്ടിവേറ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരം തന്റെ ഇന്‍സ്റ്റാഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷേ പുതിയ ഒരു ഔട്ട്ഫിറ്റില്‍ താരം പങ്കുവച്ച ചിത്രം ഇപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.

മികച്ച കഴിവുള്ള നടിയായിട്ടും സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സിനിമാ അവസരങ്ങള്‍ വരെ നഷ്ടമായിരുന്നു. ഫാന്‍സ് എന്ന പേരില്‍ എത്തിയവര്‍ നടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ അസഭ്യവര്‍ഷവും നടത്തിയി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും താരം നാലുമാസം മുമ്പ് ഇടവേളയെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്ഗ്രാമില്‍ താരം വീണ്ടും സജീവമായത്.  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് നടിയെ പ്രശംസിച്ചുകൊണ്ടും സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും കമന്റു ചെയ്തത്.

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മുതലാണ് പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പേജുകളെല്ലാം അപ്രത്യക്ഷമായത്. അതേസമയം പാര്‍വ്വത പങ്കുവച്ച് ഒരു പുതിയ ചിത്രം ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. റോസും പച്ചയും നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ പാര്‍വ്വതിയുടെ ചിത്രമാണ് ട്രോളുകള്‍ക്ക് ഇരയാകുന്നത്. പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ ട്രോളി രംഗത്തെത്തിയിരിക്കുന്നത് അവതാരകനായ മാത്തുക്കുട്ടിയാണ്. ഇതേ നിറങ്ങളിലുള്ള ഷര്‍ട്ടും പാന്റ്‌സും നേരത്തെ മാത്തുക്കുട്ടിയും കലേഷും ടെലിവിഷന്‍ ഷോയ്ക്കിടെ ധരിച്ചിരുന്നു. ഈ വസ്ത്രം പാര്‍വതി കോപ്പിയടിച്ചെന്നാണ് മാത്തുക്കുട്ടിയുടെ ട്രോള്‍. 'എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ' എന്ന അടിക്കുറിപ്പോടെയാണ് മാത്തുക്കുട്ടി ഈ ചിത്രം പങ്കുവെച്ചത്. ഇതിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. പൂര്‍ണിമ ഇന്ദ്രജിത്ത് ആണ് പാര്‍വതിക്കുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്തായാലും പാര്‍വതിയുടെ പുതിയ ചിത്രവും മാത്തുകുട്ടിയുടെ ചിത്രത്തോടൊപ്പം ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാര്‍വതിയുടെ പുതിയ സിനിമ. ആസിഫ് അലിയും ടോവിനോ തോമസും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Actress Parvathy costume comment by Rj Mathukutty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES