മലയാള സിനിമയിലെ ഹാസ്യത്തിന്റെ ചക്രവര്‍ത്തി എന്ന് അറിയപ്പെടുന്ന ആളാണ് ജഗതി ശ്രീകുമാര്‍. അപകടം സംഭവിച്ച് ഏറെ നാളായി വെളളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നാണ് വാര്‍ത്തകള്‍ എത്തിയിരുന്നത്. ഇപ്പോള്‍ അഭിനേത്രിയും നര്‍ത്തകിയുമായ നവ്യാനായരോടൊപ്പമുളള ജഗതി ശ്രീകുമാറിന്റെ പാട്ടും അമ്പിളി അങ്കിളിനെക്കുറിച്ചുളള നവ്യയുടെ വാക്കുകളുമാണ് വൈറലാകുന്നത്.
ഒരുകാലത്ത് മലയാളസിനിമയിലെ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമായിരുന്നു ജഗതി ശ്രീകുമാര്‍. ഹാസ്യ ചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന ജഗതി ശ്രീകുമാര്‍ പലപ്പോഴും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെക്കാളും കൂടുതല്‍ ശ്രദ്ധേയനായിരുന്നു. കോമഡി കൗണ്ടറുകള്‍ നിറഞ്ഞ റോളിലും ക്യാരക്ടര്‍ റോളുകളിലുമെല്ലാം മികച്ച അഭിനയം കാഴ്ച വച്ചിട്ടുളള അദ്ദേഹം വാഹനാപകടത്തെത്തുടര്‍ന്ന് വെളളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നെത്തിയെങ്കിലും അദ്ദേഹത്തിന് പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. പറയുന്നതെല്ലാം അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടെന്നും തലയാട്ടുകയും കൈപ്പൊക്കുകയുമൊക്കെ ചെയ്യുമെങ്കിലും തിരിച്ചു മറപടി പറയാന്‍ കഴിയുന്നില്ലെന്നും നവ്യ പറഞ്ഞു. ഒപ്പം രണ്ടു പാട്ടു പാടിയെന്നും നവ്യ കൂട്ടിച്ചേര്‍ക്കുന്നു. ഫിസിയോത്തെറാപ്പി ചെയ്യ്തു കൊണ്ടിരിക്കുകയാണെന്നും വാക്കുകളൊന്നും വ്യക്തമാകുന്നില്ലെങ്കിലും അദ്ദേഹം പാടാന്‍ ശ്രമിക്കുന്നുണ്ട്. വലത്തെ കയ്യും കാലും അനക്കുന്നതിന് ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഇടതു ഭാഗം നല്ലപോലെ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. അമ്പിളി അങ്കിളിനെ വീട്ടുകാര്‍ നല്ല പോലെ നോക്കുന്നുണ്ടെന്നും നവ്യ പറയുന്നു. വയറു ചാടുകയോ ഒന്നും ചെയ്യുന്നില്ല. ആറു വര്‍ഷമായി കുടുംബം അദ്ദേഹം ഒരു കുറവുപോലും ഇല്ലാതെ നോക്കുന്നുവെന്നും നല്ല മുടിയൊക്കെ കറുപ്പിച്ച് ചീകി ഒതുക്കി ചന്ദനക്കുറിയൊക്കെ അണിഞ്ഞ അദ്ദേഹം ഇപ്പോഴും മിടുക്കാനായി ഇരിക്കുന്നുവെന്നും നവ്യ പറയുന്നു.
മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്ക്കൊപ്പമെത്തിയ നവ്യ ഏറെനേരം അമ്പിളി അങ്കിളിനൊപ്പം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. സന്ദര്‍ശനത്തിന്റെ വിശേഷങ്ങളും ഒരുമിച്ചുളള പാട്ടിന്റെ വീഡിയോയും താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ജീവിത്തില്‍ എന്നും ഓര്‍ക്കാനുളള നിമിഷങ്ങള്‍ എന്നാണ് വീഡിയോയെക്കുറിച്ച് നവ്യ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ആരോഗ്യം തിരിച്ചു കിട്ടട്ടേ എന്നും വെളളിത്തിരയില്‍ വീണ്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കട്ടെ എന്നുമുളള കമന്റുകളാണ് പോസ്റ്റില്‍ നിറയെ.