Latest News

ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും; പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്: നമിത പ്രമോദ്

Malayalilife
 ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും; പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്: നമിത  പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമയില്‍ എത്തിയതിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം.എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാന്‍ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാന്‍ പൊതുവേ റിസര്‍വ്ഡാണ്. അടുത്തു കഴിഞ്ഞാല്‍ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം.

സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാന്‍ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേര്‍ കൊതിച്ച് വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേള്‍ക്കും, ആസ്വദിക്കും. നമ്മളെ എനര്‍ജെറ്റിക്ക് ആയിട്ട് നിറുത്താന്‍ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. ആ പിന്‍ബലത്തിലാണ് സിനിമകളിലെ ഡാന്‍സര്‍ വേഷം ചെയ്തത്. നൃത്തം പഠിക്കാന്‍ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നില്‍ക്കുകയാണ്. സമയം വലിയൊരു പ്രശ്‌നമാണ്.

എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്‌ബോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.

Actress Namitha pramod words about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES