Latest News

ഹോട്ട് സാരി ലുക്കോ...ഫ്രോക്കോ അല്ല..ഇൻസ്റ്റാഗ്രാമിലെ കസ്തൂരിയുടെ പുത്തൻ ചിത്രം ഹിജാബ് ധരിച്ച്; അതീവ ഗ്ലാമറിനോട് വിട പറഞ്ഞ് താരം പുത്തൻ ലുക്കിലെത്തിയത് വിശുദ്ധ മാസത്തിന്റെ സന്ദേശം പകരാനാണെന്നും വാദം; 'നമ്മൾ എല്ലാവരും ഒരേ ദൈവത്തോടാണ് പ്രാർത്ഥിക്കുന്നതെന്നും ചോദിക്കുന്നത് ഒരേ കാര്യങ്ങളെന്നും' താരത്തിന്റെ വാക്കുകൾ

Malayalilife

സാധാരണയായി അതീവ ഗ്ലാമറസ് ലുക്കിൽ വെസ്‌റ്റേൺ മോഡൽ വസ്ത്രം ധരിച്ചെത്തുന്ന കസ്തൂരിയേയാണ്  സമൂഹ മാധ്യമങ്ങളിൽ നാം കാണാറുള്ളത്. അല്ല സാരിയാണ് ധരിക്കുന്നതെങ്കിൽ പോലും ഗ്ലാമറിന് ഒട്ടും കുറവ് വരുത്താതെയായിരിക്കും താരത്തിന്റെ വരവ്. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തയായി ഇൻസ്റ്റാഗ്രാമിൽ വന്ന കസ്തൂരിയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

അതീവ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള കസ്തുരി ഹിജാബ് ധരിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.നമ്മൾ എല്ലാവരും ഒരേ ദൈവത്തെയാണ് പ്രാർത്ഥിക്കുന്നത്. ചോദിക്കുന്നതും ഒരേ കാര്യങ്ങൾ തന്നെ. വാക്കുകളിൽ മാത്രമാണ് വ്യത്യാസം എന്നാണ് ചിത്രത്തിന് കസ്തൂരി നൽകിയ അടിക്കുറിപ്പ്. ഇതൊരു സിനിമയ്ക്കു വേണ്ടിയുള്ള കസ്തൂരിയുടെ കഥാപാത്രം ആണെന്നാണ് വാർത്ത.

വിശുദ്ധ മാസത്തിൽ സന്ദേശം പകരാൻ കൂടിയാണ് ഇതിപ്പോൾ പോസ്റ്റ് ചെയ്‌തെന്നാണ് മറ്റൊരു വാദം. അടുത്തിടെ കാർത്തിയുടെ ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അതീവ ഗ്‌ളാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടു കസ്തൂരി വിവാദത്തിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിക്കിനി ചിത്രം പങ്കുവെച്ച നടി മാധുരിയെ പിന്തുണച്ച് കസ്തൂരി ഫേസ്‌ബുക്കിൽ ചിത്രങ്ങളടക്കം പങ്കുവെച്ചത്. മാധുരി ഡിലീറ്റ് ചെയ്ത ചിത്രങ്ങളാണ് കസ്തൂരി പങ്കുവെച്ചത്.

Read more topics: # Actress Kasthoori,# latest image
Actress Kasthoori latest image

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES