Latest News

ആന്‍ഡ്രിയ വരുന്നെന്ന് അറിഞ്ഞാണ് സ്ലീവ് ലെസ് ധരിച്ച് ഗ്ലാമറസായി വന്നതെന്ന് കസ്തൂരി; ട്രെന്‍ഡി വസ്ത്രമണിഞ്ഞ് സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആന്‍ഡ്രിയ എത്തിയത് പട്ടുസാരിയും വെള്ള കല്ലു പതിച്ച മാലയും ജിമിക്കി കമ്മലും ധരിച്ച്‌

Malayalilife
 ആന്‍ഡ്രിയ വരുന്നെന്ന് അറിഞ്ഞാണ് സ്ലീവ് ലെസ് ധരിച്ച് ഗ്ലാമറസായി വന്നതെന്ന് കസ്തൂരി; ട്രെന്‍ഡി വസ്ത്രമണിഞ്ഞ് സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആന്‍ഡ്രിയ എത്തിയത് പട്ടുസാരിയും വെള്ള കല്ലു പതിച്ച മാലയും ജിമിക്കി കമ്മലും ധരിച്ച്‌

വിവാദങ്ങളിലൂടെയാണ് മുൻപ് നടി കസ്തൂരി വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ പൊതു വേദിയിൽ വച്ച് പറഞ്ഞ നർമ്മ സംഭാഷണങ്ങളാണ് താരത്തെ ശ്രദ്ധേയയാക്കുന്നത്. നടി ആൻഡ്രിയ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം മാളിഗൈയുടെ ടീസർ ലോഞ്ചിനിടെയാണ് താരത്തെ കസ്തൂരി ട്രോളിയത്. സാധാരണയായി ട്രെൻഡി വേഷം ധരിച്ചാണ് ആൻഡ്രിയ എത്തുന്നതെങ്കിൽ ഇക്കുറി സാരി ധരിച്ചാണ് താരം പരിപാടിയ്‌ക്കെത്തിയത്.

ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയും വെള്ള കല്ലു പതിപ്പിച്ച മാലയും ജിമിക്കി കമ്മലുമായിരുന്നു ആൻഡ്രിയയുടെ വേഷം. ആൻഡ്രിയ അടുത്തു വന്നപ്പോൾ അവരുടെ ഉയരം കണ്ട് ഞെട്ടിയ കസ്തൂരി ഇങ്ങനെ പറഞ്ഞു: 'എന്താണിത് നിങ്ങൾക്ക് നായകന്മാരേക്കാളും ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്സ് എടുത്തു തരൂ. എന്നാലേ ശരിയാവുകയുള്ളൂ'. താൻ ഹൈ ഹീൽ ഇട്ടതുകൊണ്ടാണ് ഇത്രയും ഉയരം തോന്നുന്നതെന്ന് ആൻഡ്രിയ മറുപടിയും നൽകി.

ആൻഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് താൻ മോഡേൺ ആയി ഒരുങ്ങി വന്നതെന്ന് കസ്തൂരി പറഞ്ഞു. ചുവന്ന സ്ലീവ് ലെസ് ഗൗൺ ആയിരുന്നു കസ്തൂരിയുടെ വേഷം. 'സാധാരണ ഞാൻ സാരിയാണ് ഉടുക്കാറ്. ആൻഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോൾ നിങ്ങൾ സാരിയുടുത്തു വന്നിരിക്കുന്നു. എന്തായാലും നന്നായിട്ടുണ്ട്' - കസ്തൂരി അഭിനന്ദിച്ചു.

Actress Kasthoori about Andria in Teaser launch function

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES