സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് കനകയുടെ ജീവിതം ഏറെ കാലമായി ദുരൂഹത നിറഞ്ഞതാണ്.അമ്മ ദേവികയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ കനക ചെന്നൈയിലെ തന്റെ വീട്ടിലേക്ക് ഒതുങ്ങി കഴിയുകയാണെന്നും പുറംലോകവുമായി ബന്ധം കനകയ്ക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, അയല്‍പ്പക്കത്തുള്ളവരുമായി പോലും നടി സംസാരിക്കാറില്ലെന്നാണ് വിവരം. ഇടയ്ക്ക് ശരീരഭാരം കൂടിയ കനകയുടെ ചിത്രവും പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ നടിയുടെ പിതാവ് ദേവദാസ് പങ്ക് വച്ച ചില വിവരങ്ങള്‍ ആണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
പഴയ കാലനടിയായിരുന്നു കനകയുടെ അമ്മ ദേവിക. ദേവദാസ് എന്നാണ് പിതാവിന്റെ പേര്. കനകയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. ദേവദാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും അച്ഛനില്‍ നിന്നും കനക അകന്ന് നില്‍ക്കുകയാണ്.
നിയമപ്രകാരം താനും ദേവികയും പിരിഞ്ഞിട്ടില്ല. ഇന്നും അവള്‍ എന്റെ ഭാര്യ തന്നെയാണ്. സ്വത്തുക്കളില്‍ എനിക്കും അവകാശമുണ്ട്. മകള്‍ക്ക് വിട്ട് കൊടുത്തതാണ്. അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ കനകയ്ക്ക് 17 വയസാണ്. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തത് വാസ്തവമാണ്.
അഭിനയിക്കുന്നതിന് പകരം പഠിക്കണം എന്നായിരുന്നു എന്റെ ആ?ഗ്രഹം. കോടതിയില്‍ കേസ് വന്നു. കനകയുടെ തീരുമാനമറിഞ്ഞേ വിധി പറയൂയെന്ന് ജഡ്ജി പറഞ്ഞു. കനകയെ വിളിച്ചു. അമ്മയ്ക്ക് നിന്നെ അഭിനയിപ്പിക്കണമെന്നാണ്, അച്ഛന് പഠിപ്പിക്കണമെന്നും, ഇതില്‍ ഏതാണ് നിനക്ക് വേണ്ടതെന്ന് കനകയോട് ചോദിച്ചു. അമ്മയുടെ പാതയില്‍ പോകണമെന്ന് കനക മറുപടി നല്‍കി. കേസില്‍ ഞാന്‍ തോറ്റു.
കനകയുടെ സിനിമകള്‍ തിയറ്ററില്‍ പോയി കണ്ടിട്ടില്ല. മകള്‍ പഠിക്കാത്തതിന്റെ ദേഷ്യമുണ്ടായിരുന്നു. ഡോക്ടറാകണമന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഞാന്‍. വയസായി, കനകയ്ക്ക് മാര്‍ക്കറ്റ് പോയി എന്നാണ് ഇപ്പോള്‍ പറയുന്നത്. ഒരു ഡോക്ടറായിരുന്നെങ്കില്‍ ഇങ്ങനെ വീട്ടിനുള്ളില്‍ കതകടച്ച് ഇരിക്കേണ്ടി വരുമായിരുന്നോ.
എന്റെ ചേട്ടന്റെ മകന്‍ കനകയുടെ വീട്ടില്‍ പോയതാണ്. ദുബായില്‍ നിന്ന് വന്നതായിരുന്നു. കതകടച്ച് അപ്പുറത്ത് നിന്നാണ് അവനോട് സംസാരിച്ചത്. എനിക്കിപ്പോള്‍ നൂറ് കിലോയായി, കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ വാട്‌സ് ആപ്പില്‍ മെസേജ് അയച്ചു. മറുപടി ഇല്ല.
മകളെ നേരിട്ട് കണ്ടിട്ട് 12 വര്‍ഷത്തിലേറെയായി. എനിക്കിപ്പോള്‍ 88 വയസായി. കനകയെ സംരക്ഷിക്കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്ന് ദേവദാസ് പറയുന്നു. കനകയ്ക്ക് പൊതുസമൂഹത്തില്‍ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ് പറയുന്നു. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടില്‍ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്.
വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവര്‍ പറയുന്നു. ആരെയും വിശ്വസിക്കുന്നില്ല. സ്വയമെങ്കിലും വിശ്വസിച്ച് കൂടേ. സ്വതന്ത്രമായി ജീവിക്ക്. നാലാള്‍ക്കാരെ കണ്ട് സംസാരിക്കെന്നും ദേവദാസ് കനകയോടായി പറഞ്ഞു. മകള്‍ എപ്പോള്‍ വന്നാലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ടെന്നും ദേവദാസ് പറഞ്ഞു.
സിനിമാ രംഗത്ത് നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണ് കനക. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സൂപ്പര്‍ഹിറ്റായ മലയാള സിനിമകളില്‍ നായികയായെത്തിയ കനക അക്കാലത്ത് തമിഴകത്തും തിരക്കുള്ള നടിയാണ്. കുറച്ച് കാലം മാത്രമേ നടി സിനിമാ രം?ഗത്തുണ്ടായിരുന്നുള്ളൂ. എന്നാല്‍ ചെയ്ത സിനിമകളില്‍ ഭൂരിഭാ?ഗവും ഹിറ്റായി.