Latest News

വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി; മിനിസ്‌ക്രീനില്‍ പാചകവുമായി തിരച്ചെത്തി; മഴയെത്തും മുന്‍പേയിലെ ശ്രുതി നടി ആനിയുടെ വിശേഷങ്ങള്‍

Malayalilife
 വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി; മിനിസ്‌ക്രീനില്‍ പാചകവുമായി തിരച്ചെത്തി; മഴയെത്തും മുന്‍പേയിലെ ശ്രുതി നടി ആനിയുടെ വിശേഷങ്ങള്‍

വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ വിടപറയുന്നത് മലയാള സിനിമയുടെ പതിവ് രീതിയാണ്. ചുരുക്കം ചില നായികമാര്‍ മാത്രം നാളുകള്‍ക്കു ശേഷം മേക്കോവറിലൂടെയും മിനിസ്‌ക്രീനിലൂടെയുമൊക്ക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നായികയായിരുന്നു ആനി. സൂപ്പര്‍ താരങ്ങളോടൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആനി ശ്രദ്ധേയായി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഷാജി കൈലാസും ആനിയും പ്രണയത്തിലാവുന്നത്. ക്രിസ്ത്യാനിയായ ആനി വിവാഹത്തോടെ ചിത്രയായി മാറി.വിവാഹ ശേഷം അഭിനയിക്കാത്തതിനു കാരണം ഒരു മാധ്യമത്തിനോട് ആനി വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് ഷാജി കൈലാസും ആനിയും. വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു ആനി. വിവാഹ ശേഷം അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് താരം പറയുന്നു. കല്യാണത്തിന് ശേഷം കംപ്ലീറ്റ് ഫാമിലി ഗേളാവാനായിരുന്നു ആഗ്രഹിച്ചത്. ആനിയെന്നോ ചിത്രയെന്നൊ കേള്‍ക്കാനല്ല മറിച്ച് മിസ്സിസ് ഷാജി കൈലാസ് എന്ന് കേള്‍ക്കാനായിരുന്നു ആഗ്രഹിച്ചത്. സിനിമയില്‍ നിന്നുമെത്തിയിട്ട് നന്ദികേട് പറയുന്നതല്ല മറിച്ച് ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി പക്കാ വീട്ടമ്മയാവാനായിരുന്നു താനാഗ്രഹിച്ചതെന്ന് താരം പറയുന്നു. അമൃത ടിവിയില്‍ കുക്കറി ഷോ അവതരിപ്പിച്ചാണ് 18 വര്‍ഷങ്ങള്‍ക്കു ശേഷം ആനി വീണ്ടും സ്‌ക്രീനിലേക്ക് എത്തിയത്.  താന്‍ പഠിച്ച കാര്യങ്ങള്‍ എല്ലാവരും പഠിക്കട്ടെയെന്നാണ് അന്ന് കരുതിയത്. കുട്ടികളുടെ കാര്യമൊക്കെ നോക്കി തന്റെ സമയത്തിന് അനുസരിച്ച് പരിപാടി അവതരിപ്പിക്കാനുള്ള അവസരമായിരുന്നു അവര്‍ നല്‍കിയത്. പരിപാടി ഹിറ്റാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും അന്ന് നല്‍കിയ അതേ പിന്തുണയും സ്‌നേഹവും ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും താരം പറയുന്നു.

കോട്ടയം ശൈലിയിലുള്ള താരത്തിന്റെ സംസാരമാണ് മറ്റൊരു ആകര്‍ഷണം. താന്‍ കാരണം കുറേ പേര്‍ക്ക് പാചകത്തോട് താത്പര്യം തോന്നുകയും അടുക്കളയില്‍ കയറുകയുമൊക്കെ ചെയ്തിരുന്നുവെന്നും അത് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായെന്നും ആനി പറയുന്നു. പാചകത്തിലെ താല്‍പര്യത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ ഭര്‍ത്താവാണ് പിന്തുണച്ചത്. പാചകവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹം വാങ്ങിത്തരുമായിരുന്നു.ഇതോടെയാണ് പരീക്ഷണം തുടങ്ങാനായി തീരുമാനിച്ചതെന്നും ആനി വ്യക്തമാക്കി. മക്കളിലും ഭര്‍ത്താവിലുമായിരുന്നു ആദ്യത്തെ പരീക്ഷണങ്ങള്‍. നാടന്‍ ഐറ്റങ്ങളോടാണ് തനിക്ക് താല്‍പര്യമെന്ന് താരം പറയുന്നു. താന്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാളും മറ്റൊരാള്‍ ഉണ്ടാക്കിത്തരുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം. കപ്പയും മീനുമാണ് ആനിയുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാമന്‍. 

Read more topics: # Actress,# Annie Shaji Kailas,# Chithra,# marriage,# miniscreen
Actress Annie says about her marriage and film field

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES