മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിമാരായ താരങ്ങളിൽ ഒരാളാണ് നടി ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിടയുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ് നിലവിൽ. സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവ് ഒട്ടും പ്ലാന്‍ ചെയ്യാതെ നടന്ന കാര്യമാണെന്നാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ ആന്‍ വെളിപ്പെടുത്തുകയാണ്.
'അഭിനയത്തിലേക്ക് തിരിച്ചു വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു പരസ്യ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. പിന്നീട് ഈയിടെയായി എനിക്ക് ചില അഭിനയിക്കാനുള്ള ചില ഓഫറുകള്‍ വന്നു തുടങ്ങി. ഒടുവില്‍ അത് സംഭവിക്കുകയായിരുന്നു. എന്റെ കരിയര്‍ ഉപേക്ഷിക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ ആ സമയത്ത് ഞാന്‍ അത് ചെയ്തു. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.
വീണ്ടും നായികയായി അഭിനയിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെ തിരിച്ച് വരുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് ആന്‍ പറയുന്നത്. ഇതുപോലെ ശക്തമായ മൂന്ന് ഘടകങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ വൗ എന്ന് പറഞ്ഞ് പോകാതെ ഇരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ വികാരഭരിതയായി പോയിരുന്നു. അമ്മയും ആന്റിയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സ്‌കൂളില്‍ ആദ്യത്തെ ദിവസം പോയപ്പോള്‍ ഉണ്ടാവുന്ന ഒരുതരം പരിഭ്രമമാണ് അന്നേരം തോന്നിയതെന്നാണ് ആന്‍ പറഞ്ഞത്. എന്നാല്‍ ഹരി സാര്‍ മുതല്‍ സുരാജേട്ടന്‍ വരെ എല്ലാവരും എന്നെ കംഫര്‍ട്ടബിള്‍ ആക്കുകയാണ് ചെയ്തത് എന്നും നടി പറയുന്നു.