ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. എന്നാൽ ഇപ്പോൾ താരം പുത്തന്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആന്‍. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
'നമ്മുടെ ജീവിതത്തിന്റെ പല ദിവസങ്ങളും അടയാളപെടുത്താനാവാതെ കടന്ന് പോകുന്നു. പലര്‍ക്കും ഇത് കടന്ന് പോകാനുള്ള പോരാട്ടമാണ്. എന്നാല്‍ ചിലപ്പോള്‍ നിസാരമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തും. അനന്തമായതും വിഷമമുള്ളതുമായ സമയങ്ങള്‍ അനിവാര്യമായ നിമിഷത്തിലേക്ക് നമ്മെ നയിക്കുന്നു. അത് എല്ലാത്തിലും വില മതിക്കുന്നതാണ്. അതിനാല്‍ ഉണരൂ'... എന്നുമാണ് ഫോട്ടോയ്ക്ക് താഴെ ആന്‍ ആഗസ്റ്റിന്‍ കുറിച്ചിരിക്കുന്നത്.
ആനിന്റെ ഫോട്ടോയ്ക്ക് താഴെ നടി മീര നന്ദന്‍, ശ്രീരാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ്, നിരഞ്ജന അനൂപ്, തുടങ്ങി സിനിമാ സീരിയല്‍ താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിരിക്കുകയാണ്. നടി വളരെ സുന്ദരിയായിട്ടുണ്ടെന്നും ആത്മവിശ്വാസം കലര്‍ന്ന മുഖമാണെന്നും പുതിയ ഫോട്ടോയില്‍ ഭൂരിഭാഗം പേരും പറയുന്നു. എല്ലാവര്‍ക്കും പ്രിയ നടിയോട് എന്നും ഇതേ സന്തോഷത്തോടെ ആയിരിക്കണമെന്ന ഉപദേശമാണ് പറയാനുള്ളത്.