തമിഴിലെ യുവതാരവും നടികര്‍ സംഘം തലവനുമായ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍വെച്ചായിരുന്നു വിവാഹനിശ്ചയം. വളരെ ലളിതമായ ചടങ്ങുകളിലാണ് നിശ്ചയം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. തമിഴ് സിനിമയില്‍ നിന്നും സുന്ദര്‍ സി, കുശ്ബു, രമണ, നന്ദ, ശ്രീമാന്‍, പശുപതി തുടങ്ങിയ പ്രമുഖര്‍ എത്തി. അടുത്ത ബന്ധുക്കളും സിനിമയില്‍ നിന്നുമുളള സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു. വിവാഹതിയ്യതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. സുഹൃത്തും നടനുമായ ആര്യയുടെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത ശേഷമാണ് സ്വന്തം വിവാഹനിശ്ചയത്തിനായി വിശാല്‍ ഹൈദരാബാദിലേക്ക് തിരിച്ചത്.
വിശാലിന്റെയും നടി വരലക്ഷ്മിയേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആദ്യം വിവാഹവാര്‍ത്ത വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ തന്നെയാണ് വിവാഹവാര്‍ത്ത സ്ഥീരീകരിച്ചത്. വര്‍ഷങ്ങളായി അനിഷയുമായി പ്രണയത്തിലായിരുന്നുവെന്ന് 41കാരനായ താരം വെളിപ്പെടുത്തുകയായിരുന്നു. അധികമാര്‍ക്കും ഈ വിവരം അറിയുമായിരുന്നില്ലെന്നും വിശാല്‍ പറഞ്ഞു. വിശാലിന്റെ വിവാഹ വാര്‍ത്തയ്ക്കു പിന്നാലെയാണ് നടന്‍ ആര്യയും വിവാഹ ത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആര്യയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വിശാലിന്‍രെ വിവാഹ നിശ്ചയവാര്‍ത്ത എത്തുന്നത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും അടുത്ത ദിവസങ്ങളിലാണ് വിവാഹിതരാകുന്നത് എന്നത് അവരുടെ സൗഹൃദം വ്യക്തമാക്കുന്നു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാല്‍ പൊതുവേദിയില്‍ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനീഷ. വിശാലിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് മുന്‍കാമുകി വരലക്ഷ്മി ശരത്കുമാറും രംഗത്തുവന്നിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ. വിജയ് ദേവരക്കൊണ്ട നായകനായ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ വേഷമിട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് വിവാഹിതരാകുന്ന വാര്‍ത്ത ഇരുവരും പരസ്യമാക്കിയത്.