മലയാള സിനിമ മേഖലയിലെ തന്നെ ശ്രദ്ധേയരായ നടന്മാരിൽ ഒരാളായിരുന്നു ഭാരത് ഗോപി. നായകനായും സഹനടനായുമൊക്കെ പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരുന്നു. തിരക്കഥാകൃത്തായും ഗായകനായുമൊക്കെയായി മുരളി പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഭരത് ഗോപിയുടെ 83ാം ജന്മവാര്‍ഷികത്തില്‍ മുരളി ഗോപിയുടെതായി വന്ന കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും കുടുംബത്തിനുമൊപ്പമുളള ഒരു പഴയകാല ചിത്രവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
മുരളി ഗോപിയുടെ വാക്കുകളിലൂടെ...
ഇന്ന് അച്ഛന്‌റെ ജന്മവാര്‍ഷികത്തില്‍, തിരിഞ്ഞുനോക്കുമ്പോള്‍ കുടുംബമെന്ന രീതിയില്‍ നമ്മള്‍ ഫോട്ടോഷൂട്ടുകള്‍ക്ക് വളരെ കുറച്ചുമാത്രമേ പോസ് ചെയ്തിട്ടുളളു എന്ന് ഓര്‍മ്മ വരുന്നു. ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാന്‍ ലൈംലൈറ്റില്‍ നിന്നും ഞങ്ങളെ എത്രമാത്രം മാറ്റിനിര്‍ത്തിയിരുന്നെന്നും ഞാനോര്‍ക്കുന്നു.
സിനിമാ താരത്തിന്റെ ജീവിതത്തിന്റെ നിഗൂഢത ഇല്ലാതാക്കിയത് എങ്ങനെയെന്ന് എനിക്ക് ഓര്‍മ്മയുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്നും അതിനെ മറികടന്നത് എങ്ങനെയെന്നും എനിക്ക് അറിയാം. ഉയര്‍ച്ചയില്‍ നിന്നുളള അങ്ങയുടെ പതനവും അതിന് ശേഷമുളള വളര്‍ച്ചയും ഞാന്‍ ഓര്‍ക്കുന്നു. എല്ലാ നിമിഷവും എനിക്ക് ഓര്‍മ്മയുണ്ട്. എത്ര മികച്ച പിതാവും പ്രതിഭാസവുമായിരുന്നു നിങ്ങളെന്ന്. ഒരിക്കലും ഞങ്ങളെ ഒന്നും പഠിപ്പിക്കാതിരുന്നതിന് നന്ദി, ഞങ്ങളുടെ പാഠമായതിന് നന്ദി. മുരളി ഗോപി കുറിച്ചു.
മലയാള സിനിമ മേഖലയിൽ ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ തിളങ്ങിനില്‍ക്കുന്ന താരങ്ങളിൽ ഒരാളാണ് മുരളി ഗോപി. മോഹന്‍ലാലിനെ നായകനാക്കി കൊണ്ട് പൃഥ്വിരാജ് നടന്റെ തിരക്കഥയിലാണ് സിനിമ അണിയിച്ചൊരുക്കിയത്. രസികന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് ചേക്കേറുന്നത്. മുരളി ഗോപി തന്നെയായിരുന്നു ദിലീപ് നായകനായ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരുന്നത്.