Latest News

അമ്മയാണ് ഈ കിടക്കുന്നത്; പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു; അനുഭവം പങ്കുവച്ച് മേജര്‍ രവി

Malayalilife
അമ്മയാണ് ഈ കിടക്കുന്നത്; പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു; അനുഭവം പങ്കുവച്ച്  മേജര്‍ രവി

ലയാള സിനിമയിലെ പ്രിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ  നായകനായും പ്രണവ് തിളങ്ങി. എന്നാൽ ഇപ്പോൾ  പുനര്‍ജനി സമയത്ത് പ്രണവിനെ കരയിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് മേജര്‍ രവി. കാന്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

'അന്ന് കുട്ടിയായിരുന്ന അപ്പുവിനോട് ഞാനാണ് കഥ പറഞ്ഞുകൊടുത്തത്. കൂടെ സുചിയും ഉണ്ടായിരുന്നു. ഗ്രാമീണ പശ്ചാത്തത്തില്‍ നടക്കുന്ന കഥ ഷൂട്ട് ചെയ്തത് പട്ടാമ്പിയിലാണ്. ഞാനും എന്റെ കുടുംബവും അപ്പുവിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു. എന്റെ വീട്ടിലാണ് പ്രണവ് താമസിച്ചത്. പടത്തില്‍ അപ്പുവിന്‌റെ ഒരു നിര്‍ണായക രംഗമുണ്ട്. അമ്മ മരിച്ചുകഴിഞ്ഞ് ചിതയ്ക്കരികില്‍ വരുന്ന രംഗമാണ്'.

അവനെ ആ ഇമോഷനിലേക്ക് എത്തിക്കാന്‍ വേണ്ടി ഞാന്‍ ഇങ്ങനെ പറഞ്ഞു. നീ സുചിയെ കാണാനാണ് വരുന്നത്. അമ്മയാണ് ഈ കിടക്കുന്നത്. ഇത് പറഞ്ഞു തീര്‍ന്നതും അവന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഒരു തുളളി ഗ്ലിസറിനിടാതെ പ്രണവ് കരഞ്ഞു. എന്റെയുളളിലെ സംവിധായകന്‌റെ സ്വാര്‍ത്ഥതയായിരുന്നു അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് ആ രംഗം മെച്ചമായി. മികച്ച ബാലതാരത്തിനുളള അവാര്‍ഡും അപ്പുവിന് കിട്ടി', മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു.

Actor major ravi words about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES