Latest News

അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുഃസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്; അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്: കുഞ്ചാക്കോ ബോബൻ

Malayalilife
അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുഃസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്; അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ താരസംഘടന ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

 
‘അങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല. സ്ഥലത്ത് ഇല്ലായിരുന്നു എന്നതൊക്കെയാണ് സത്യം. കഴിഞ്ഞ പ്രാവശ്യം സര്‍ജറിയും കാര്യങ്ങളുമായി തിരക്കായിരുന്നു. ഈ തവണ ദുബായിലായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തത് എന്ന് അറിയിച്ചിരുന്നു. സംഘടയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ല. സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധ. സംഘടനയിലെ കാര്യങ്ങള്‍ അതിന്റേതായ ആളുകള്‍ ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ട്’.

‘അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുഃസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്. അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. കാര്യങ്ങല്‍ മനസിലാക്കാതെ അതിനോട് അഭിപ്രായം പറയുക. അവരുടെ അഭിപ്രായങ്ങളാണ് ശരി എന്ന രീതിയില്‍ സംസാരിക്കുക. സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്. അതിന് ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അത് എല്ലാ രീതിയിലും ഫീല്‍ഡിലും ബാധിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’

 

Actor kunchako boban words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES