ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷങ്ങള്‍; ഇപ്പോഴെങ്കിലും അത് അവസാനിച്ചതില്‍ സന്തോഷമുണ്ട്: കമൽ ഹസൻ

Malayalilife
topbanner
ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷങ്ങള്‍; ഇപ്പോഴെങ്കിലും അത് അവസാനിച്ചതില്‍ സന്തോഷമുണ്ട്: കമൽ ഹസൻ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടന്‍ കമല്‍ഹാസന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതി പേരറിവാളന്റെ മോചനത്തില്‍ പ്രതികരിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

”ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷങ്ങള്‍. ഇപ്പോഴെങ്കിലും അത് അവസാനിച്ചതില്‍ സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സര്‍ക്കാരുകള്‍ പന്താടിയ സാഹചര്യത്തില്‍, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാളിന്റെ യുദ്ധസമാനമായ പ്രകൃതവുമാണ്.”-കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

 പേരറിവാളനെ മോചിപ്പിക്കാന്‍ ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന്  ചൂണ്ടിക്കാട്ടി. പേരറിവാളന്‍ 30 വര്‍ഷത്തിനു ശേഷമാണ്  ജയില്‍മോചിതനാകുന്നത്.  1991 ജൂണ്‍ 11നാണു പേരറിവാളനെ രാജീവ് ഗാന്ധി വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുന്നത്.  വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്.  ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Actor kamal hasan words about perarivalan release

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES