ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി; അത്രയും ഹെവി കഥാപാത്രമാണ് മണിയൻ; പുതിയ രൂപമാറ്റത്തെ കുറിച്ച് നടൻ ജോജു ജോര്‍ജ്

Malayalilife
topbanner
ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി; അത്രയും ഹെവി കഥാപാത്രമാണ് മണിയൻ; പുതിയ രൂപമാറ്റത്തെ കുറിച്ച് നടൻ ജോജു ജോര്‍ജ്

ജോസഫ് എന്ന ഒറ്റ സിനിമകൊണ്ട് കരിയറെ മാറിമറഞ്ഞ നടനാണ് ജോജു ജോര്‍ജ്. വലിയ കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്നുള്ള ജോജുവില്‍ എത്തി നില്‍ക്കുന്നതും. ഇന്ന് വലിയ പ്രതിഫലം വാങ്ങുന്ന നലയാളി താരങ്ങളില്‍ ഒരാള്‍ കൂടെയാണ് ഈ താരം. സംവിധായകൻ മർട്ടിൻ പ്രക്കാട്ടിന്റെ ഏറ്റവും പുതുപുത്തൻ  ചിത്രമാണ് നായാട്ട്, ചിത്രത്തിൽ വളരെ ശ്രധേയേമായ ഒരു കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.  നായാട്ടിന്റെ കഥ ജോസഫ് സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് കേൾക്കുന്നത് എന്നും കേട്ടപ്പോൾ തന്നെ കഥ  ഇഷ്ടമായി എന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

നായാട്ടിന്റെ കഥ ആദ്യം കേട്ടതു ഞാനാണ്. ‘ജോസഫി'ന്റെ സമയത്തു കേട്ട കഥ പിന്നീടു പല ചർച്ചകളിലൂടെ കടന്നുപോയി. കേട്ടപ്പോൾത്തന്നെ ഏറെ ഇഷ്ടമായ കഥ പിന്നീട് മാർട്ടിൻ പ്രക്കാട്ടിനോടു പറഞ്ഞു. കഥ പറയുന്ന സമയത്ത് ഞാൻ അതിൽ അഭിനയിക്കുമെന്നു വിചാരിച്ചതേയില്ല. പക്ഷേ, ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി. ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. അത്രയും ഹെവി കഥാപാത്രമാണ് മണിയൻ.

ജോജു ജോർജ്ജിന്റെ 40ാംമത്തെ പോലീസ് കഥാപാത്രമാണ് നായാട്ടിലേത്. പോലീസ് കഥാപാത്രങ്ങൾ തേടിയെത്തുന്നതിനെ കുറിച്ചും ജോജു അഭിമുഖത്തിൽ പറഞ്ഞു. പൊക്കവും വണ്ണവുമുള്ളതു കൊണ്ട് ഏറെയും വന്നിട്ടുള്ളതു പോലീസ് കഥാപാത്രങ്ങളാണ്. ഈ കഥാപാത്രത്തെ നേരത്തേ കേട്ടു പരിചയമുള്ളതു കൊണ്ട് ഞാനും കഥാപാത്രത്തിന് ഒരു രൂപം നൽകി. എന്റെ ഏറ്റവും തടി കൂടിയ അവസ്ഥയിലുള്ള കഥാപാത്രമാണ്. 132 കിലോ ഭാരമുണ്ട് മണിയനെന്ന പോലീസിന്.

സംവിധായകൻ മാർട്ടിൻ പ്രക്കാട്ടുമായുള്ള ബന്ധത്തെ കുറിച്ചും നടൻ പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാർട്ടിൻ പ്രക്കാട്ട്. എന്നെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള ആളും മാർട്ടിനാണ്. കഥാപാത്രം മോശമായാൽ ‘എന്തു വളിപ്പാടാ ഇത്' എന്നു പറയുകയും എന്നാൽ നന്നായാൽ മിണ്ടില്ല. . അതുകൊണ്ട് തന്നെ മാർട്ടിനെക്കൊണ്ട് നല്ലതു പറയിപ്പിക്കുക എന്നതാണ് ‘നായാട്ട്' ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും നന്നായെന്ന് എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ, മറ്റു പലരോടും പറഞ്ഞതായി അറിഞ്ഞു. ജീവിത്തിലെ ഏറ്റലും വലിയ ഇഷ്ടങ്ങളാണ് സിനിമയും കുടുംബവും. അവരോടൊപ്പമുള്ള സമയം വളരെ പ്രിയപ്പെട്ടതാണ്. ഇപ്പേൾ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കൽ നന്നായി കുറച്ചു. 132 കിലോയിൽ നിന്ന് 100 -105 കിലോയിൽ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളിൽ അഭിനയിക്കുന്നുള്ളൂവെന്നും ജോജു പറഞ്ഞു.

Actor joju george words about nayattu movie make over

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES