Latest News

പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു; തുറന്ന് പറഞ്ഞ് പാർവതി

Malayalilife
 പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു; തുറന്ന് പറഞ്ഞ് പാർവതി

ലയാള സിനിമ പ്രേമികളുടെ  ഹാസ്യ സാമ്രാട്ടാണ് നടൻ  ജഗതി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിന് മലയാള സിനിമയിൽ ഒരു സ്ഥാനം തന്നെ ഉണ്ട്.  ‘സിബിഐ 5 ദി ബ്രെയിൻ’ എന്ന ചിത്രത്തിലൂടെ ആണ് താരം അപകടശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ മകൾ  പാർവതിയുടെ അഭിമുഖമാണ് വൈറലാവുന്നത്.

പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു. എന്നാൽ ജഗതി ശ്രീകുമാർ എന്ന കലാകാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണ്, പണം ഞങ്ങൾക്ക് പ്രശ്‌നമല്ലെന്ന് ഈ പറയുന്നവർ മനസിലാക്കണം. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം സിനിമയിൽ നിക്ഷേപിച്ച മനുഷ്യനാണ് ജഗതി. കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കി കൊണ്ട് വരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. അത് സാധിച്ചതിൽ സന്തോഷമുണ്ട്

ഭർതൃപിതാവായിട്ട് അല്ല സ്വന്തം അച്ഛനായിട്ടേ പിസി ജോർജിനെ കരുതിയിട്ടുള്ളു. നല്ലൊരു മനുഷ്യനാണ്. മനസിൽ ഒന്നും വെക്കാതെ വെട്ടിത്തുറന്ന് പറയും. ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. മറ്റൊരു മതത്തിൽ നിന്ന് വന്ന ഒരാളായി എന്നെ ഇവിടുത്തെ അച്ഛനും അമ്മയും കണ്ടിട്ടില്ല. സ്വന്തം മകളായിട്ടാണ് കാണുന്നത്.

വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനും ഷോണും ചിന്തിച്ചിട്ടില്ല. അതിന് കാരണം ഇതൊക്കെയാണ്. വിവാഹശേഷം എന്റെ സുഹൃത്തുക്കളൊക്കെ മാറി താമസിക്കാറുണ്ട്. പക്ഷേ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നാണ് പാർവതിയ്ക്ക് പറയാനുള്ളത്.

 

Actor jagathy sreekumar daughter words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES