ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഒരു പെണ്ണായിരുന്നെങ്കില്‍ എങ്കില്‍ അഭിമാനത്തോടെ ഡബ്ല്യുസിസിയില്‍ ചേരാമായിരുന്നു: ഹരീഷ് പേരടി

Malayalilife
ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഒരു പെണ്ണായിരുന്നെങ്കില്‍ എങ്കില്‍ അഭിമാനത്തോടെ ഡബ്ല്യുസിസിയില്‍ ചേരാമായിരുന്നു: ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഹരീഷ് പേരടി. തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം ഡബ്ല്യൂസിസിയെ പ്രശംസിച്ച് കൊണ്ട്  നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു സ്ത്രീയായിരുന്നു എങ്കില്‍ അഭിമാനത്തോടെ ഡബ്ല്യുസിസിയില്‍ ചേരാമായിരുന്നു എന്ന് ഫേസ്ബുക്കിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

‘പെണ്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി WCC യില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറക്കുന്നതെന്തേ?…’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു നടന്റെ ഭഗത്ത് നിന്നുള്ള  പ്രതികരണം. ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി ഇന്നലെ  രാവിലെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട്  കൂടിക്കാഴ്ച നടത്തിയത്.

Read more topics: # Actor hareesh peradi ,# words about wcc
Actor hareesh peradi words about wcc

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES