ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞ് കോണ്ട് നയൻതാര–വിഗ്നേഷ് ശിവൻ വിവാഹം ഇന്ന് നടന്നിരിക്കുകയാണ്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ നടൻ ദിലീപ് എത്തിയിരിക്കുകയാണ്. ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് നടക്കുന്നത്. ഇതിനോടകം തന്നെ ചടങ്ങിൽ ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള താരങ്ങൾ എത്തിക്കഴിഞ്ഞു. മലയാള സിനിമ മേഖലയിൽ നയൻതാരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്. ഇവർ ഒന്നിച്ച് സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തുകയുണ്ടായി.
നയൻതാരയും വിഗ്നേഷ് ശിവനും ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകുന്നത്. ഹിന്ദു ആചാരപ്രകാരം ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽവിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വിവാഹ ചടങ്ങിൽ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ അതിഥികൾക്കു പോലും വിലക്കുണ്ട്. അതിഥികൾക്കായി വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിക്കഴിഞ്ഞു. ജൂൺ എട്ടിനു രാത്രിയായിരുന്നു മെഹന്ദി ചടങ്ങ്. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും. നെറ്റ്ഫ്ലിക്സിനാണ് വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം.