അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക തമിഴ് സിനിമകളുടേയും ഭാഗമാണ് ഹാസ്യ നടന്‍ റെഡ്ഡിന്‍ കിങ്സ്ലി. ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിന്റെ റിലീസിനുശേഷമാണ് റെഡിന്‍ കിംഗ്സ്ലി എന്ന പ്രതിഭയെ മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയത്. വളരെ വര്‍ഷങ്ങളായി തമിഴ് സിനിമയുടെ ഭാഗമാണ് താരം.
ഇപ്പോഴിതാ അച്ഛനായ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് റെഡിന്‍ കിംഗ്സ്ലി. ഭാര്യ സംഗീത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയവിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. നാല്‍പ്പത്തിയാറാം വയസിലാണ് റെഡിന് ആദ്യത്തെ കണ്‍മണി പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് റെഡിനും സംഗീതയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
അടുത്തിടെ സംഗീതയുടെ ബേബി ഷവര്‍, വളകാപ്പ് എന്നിവ ആഘോഷമായി റെഡിന്‍ നടത്തിയിരുന്നു. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകളുമായെത്തുന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഒരു വര്‍ഷം മുമ്പ് റെഡിനും സംഗീതയും വിവാഹിതരായത്.
നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് സംഗീത. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ കങ്കുവ എന്ന സിനിമയിലാണ് റെഡിന്‍ അവസാനമായി അഭിനയിച്ചത്.