മുതല്‍ നീ മുടിവും നീ' എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നടന്‍ കിഷന്‍ ദാസ്. കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ കിഷന്‍ സോഷ്യല്‍ മീഡിയയുടെയും ഇഷ്ടതാരമാണ്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്തയാണ് കിഷന്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
ഇതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.ധനുഷ്- നിത്യ മേനോന്‍ ചിത്രം 'തിരുച്ചിത്രമ്പലം', തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചെന്നും, ബെസ്റ്റ് ഫ്രെണ്ടുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പക്കുവച്ചത്. സുചിത്ര കുമാറുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.