Latest News

ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷിച്ച് സംവിധായകന്‍ ലാലും മകനും; മത്തായിച്ചന് ആശംസകള്‍ നേര്‍ന്ന് സുനാമിയുടെ ചിത്രീകരണ സെറ്റ്; വീഡിയോ വൈറല്‍

Malayalilife
ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷിച്ച് സംവിധായകന്‍ ലാലും മകനും; മത്തായിച്ചന് ആശംസകള്‍ നേര്‍ന്ന് സുനാമിയുടെ ചിത്രീകരണ സെറ്റ്; വീഡിയോ വൈറല്‍

മലയാളികളെ ഏറെ പൊട്ടിചിരിപ്പിച്ച പ്രിയ താരം ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷിച്ച്  ലാലും മകനും. സുനാമി സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. സെറ്റില്‍ റാംജിറാവു സ്പീക്കിങിലെ ഇഷ്ടകഥാപാത്രമായ 'മത്തായിച്ചന്' പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഒരു ഫ്‌ലെക്‌സ് ബോര്‍ഡും വച്ചിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടെ റാംജിറാവു സെറ്റില്‍ നടന്ന രസകരമായ സംഭവകഥ ഇന്നസെന്റ് പറയുകയും ചെയ്തു. 

'അന്ന് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു നടക്കുന്ന സമയത്താണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാന്‍ ചെന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും ഞാന്‍ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാന്‍ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഇവര്‍ക്കു പണി അറിയാം.' 'പിന്നീട്, ചിത്രത്തിന്റെ സമയത്ത് കണ്ടപ്പോള്‍ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അന്‍പതാം ദിവസം നമുക്ക് കാണാം. പക്ഷേ ഞങ്ങള്‍ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു.'ഇന്നസെന്റ് പറഞ്ഞു. 

ഗോഡ് ഫാദര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചുളള  ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്താണ് ലാല്‍ സുനാമി സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്  ജീന്‍ പോള്‍ ലാല്‍ ആണ്. ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് ലാലിന്റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന്‍ ആന്റണിയാണ്. ഇന്നസെന്റ് ,മുകേഷ് , അജു വര്‍ഗീസ് , സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 

Actor Innocent birthday celebrated at sunami shooting set

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES